രാജീവ് ഗാന്ധി വധക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനി തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു നിരാഹാരം ആരംഭിച്ചതായി വാര്‍ത്ത.
പാകിസ്ഥാന്‍ ജയിലുകളില്‍ കാലാവധി കഴിഞ്ഞിട്ടും വിട്ടയക്കാതെ കിടക്കുന്ന ഇന്ത്യന്‍ തടുവുകരെ കുറിച്ച് ഒരു വാര്‍ത്ത വന്നിരുന്നു. ഒരു പോസ്റ്റും ഇട്ടിരുന്നു ( പാക് ജയിലിലെ ഇന്ത്യന്‍ തടവുകാര്‍... ) പ്രത്യേകിച്ച് സബര്‍ജിത് സിംഗിന്റെ അവസ്ഥ വളരെ ദയനീയം ആണ്.
നളിനിയും മറ്റും ഈ അവസ്ഥയില്‍ ദയ അര്‍ഹിക്കുന്നു.
നടപടിക്രമങ്ങളിലെ നൂലാമാലകളില്‍ കുടുക്കി ഇങ്ങനെ തടവില്‍ ഇടുന്നത് നീതിയല്ല. മനുഷത്വം അല്ല.
നളിനിയും സബര്‍ജിതും പിന്നെ....
ദയാഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം.
നന്നായി.
പക്ഷെ ഈ ശുപാര്‍ശ യും കണ്ടില്ല എന്ന് നടിച്ചാല്‍ എന്ത് ചെയ്യും?
പ്രതിപക്ഷ ആഘോഷം...
(പ്രതിപക്ഷത്തിന്റെ നിയമസഭ ഇറങ്ങി പോക്കിനെ പറ്റി നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു.
വീണ്ടും എഴുതാതിരിക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കുക.)
ഇന്നിതാ വീണ്ടും അതെ നാടകം ആവര്‍ത്തിക്കപ്പെടുന്നു, വിഷയം മാത്രം മാറുന്നു.
പ്രതിപക്ഷം അടിയന്തര പ്രമേയം അവതരണം ആവശ്യപെടുന്നു, മന്ത്രിയോ മറ്റു ആരെങ്കിലുമോ ഭരണ പക്ഷത്തു നിന്നും മറുപടി പറയുന്നു. സ്പീക്കര്‍ അടിയന്തര പ്രമേയം വേണ്ട എന്ന് വിധിക്കുന്നു. പ്രതിപക്ഷം മുണ്ടും മടക്കി കുത്തി ഇറങ്ങി പോകുന്നു.സമാധാനത്തോടെ ഇരിക്കുന്ന ഭരണപക്ഷം.സ്ഥിരം തിരക്കഥ.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഈ മാന്യ ദേഹങ്ങള്‍ക്ക് അല്‍പ്പം പോലും നാണം ഇല്ലേ, ഇമ്മാതിരി ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കാന്‍. ഇത്ര നാളും നിയമ സഭയിലെ ഉത്തരവാദിത്വതില് നിന്നും ഇറങ്ങി ഓടി ഇവര്‍ എന്താണ് നേടിയത്. ഒരു ക്രീയാത്മക പ്രതിപക്ഷം ആവുക എന്നാല്‍ നിയമസഭയില്‍ നിന്നും എന്നും ഇറങ്ങി പോക്ക് നടത്തുക, സര്‍ക്കാരിന്റെ എല്ലാ നടപടികളെയും എതിര്‍ത്ത് തെരുവില്‍ ഇറങ്ങി പൊതു മുതല്‍ നശിപ്പിക്കുക, ഇടയ്ക്കു ഹര്‍ത്താല്‍ നടത്തുക, ഇവയൊക്കെ ആണോ.
എങ്ങനെയും അടുത്ത തിരഞ്ഞെടുപ്പ് വരെ കാര്യങ്ങള്‍ ഇങ്ങനെ വെടക്കാക്കി,വെള്ളം കലക്കി മുന്നോട്ട് കൊണ്ട് പോവുക മാത്രമാണൊ ഇവരുടെ ഉത്തരവാദിത്വം.
രണ്ടു വര്ഷം കഴിഞ്ഞു തങ്ങള്‍ക്കു ഭരണം കിട്ടും എന്നാ ചിന്തയില്‍, ഭരണം കിട്ടുമ്പോള്‍ ഇടാന്‍ നല്ല ട്രൌസര്‍ ഒക്കെ തയ്പ്പിച്ചു കാത്തിരിക്കുക ആണ് വലത്ത് പ്രതിപക്ഷം. അപ്പോള്‍ പിന്നെ തുടങ്ങും ഇടതു പ്രതിപക്ഷത്തിന്റെ പരാക്രമങ്ങള്‍. അവര്‍ കൂടുതലും തെരുവില്‍ ആണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. പൊതുമുതല്‍ നശിപ്പിക്കുക, ആളുകളെ ഖരാവോ ചെയ്യുക, പോലീസിനെ അക്രമിക്കുക്ക തുടങ്ങി പല കലാ പരിപാടികളും കാണാന്‍ നമുക്ക് ഭാഗ്യം ഉണ്ടാവും.
നിയമസഭയില്‍ പ്രതിപക്ഷത്തെ മാത്രം കടിക്കുന്ന വല്ല മൂട്ടകളും ഉണ്ടോ? അതോ അധിക സമയം ഇരിക്കാന്‍ സാധിക്കാത്ത വിധം ഇവരുടെ ഒക്കെ ആസനത്തില്‍ കുരു ഉണ്ടോ?
ഇടത്തും വലതും അല്ലാത്ത ഒരു ഭരണത്തെ പറ്റി ജാതി മത സമവാക്യങ്ങള്‍ മാറ്റി വച്ച് കേരളീയര്‍ ചിന്തിച്ചു തുടങ്ങിയാല്‍ മാത്രമേ ഇവരുടെ 'ടോം ആന്‍ഡ് ജെറി'(എലിയും പൂച്ചയും) കളി അവസാനിക്കു.
അഭയ കേസ്- നാര്‍ക്കോ ക്രൂരത
അഭയ കേസ് നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദ്ര്യശ്യങ്ങള്‍ ചാനലുകളിലൂടെ കാണുവാന്‍ ഇടയായി.
പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട് ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും ബന്ധങ്ങളും ഒക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാധ്യമ ശ്രദ്ധയെ മാറ്റാന്‍ ആരോ മനപ്പൂര്‍വ്വം തന്നെ ഇപ്പോള്‍ ഈ വീഡിയോ-കള്‍ പുറത്തു വിട്ടതായി തോന്നുന്നു.
അഭയയുടെ മരണത്തിനു ഉത്തരവാദികള്‍ ആരായാലും നിയമത്തിനു മുമ്പില്‍ ശിക്ഷിക്കണം എന്ന് മലയാളീ പൊതു സമൂഹം ആഗ്രഹിക്കുന്നതില്‍ ഞാനും ഉള്‍പ്പെടുന്നു.
എങ്കിലും ഈ നാര്‍ക്കോ ദ്ര്യശ്യങ്ങള്‍ വളരെ ക്രൂരമായി തോന്നി. എന്തൊക്കെയോ മരുന്നുകള്‍ കുത്തി വച്ച് ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള ഒരു അവസ്ഥയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന അവസ്ഥ. അവരെ ഉറക്കത്തിലേക്കു വിടാതെ തട്ടി ഉണര്‍ത്തുന്ന ചോദ്യകര്‍ത്താവ്. മാനുഷികമായി സഹതാപം തോനുന്ന വളരെ ദയനീയമായ ഒരു അവസ്ഥ ആയിട്ടാണ് എനിക്ക് ഇത് കണ്ടപ്പോള്‍ തോന്നിയത്.
ഇതിലൂടെ വെളിപെടുന്ന സംഭവങ്ങള്‍ വളരെ മുമ്പേ തന്നെ മാധ്യമങ്ങള്‍ പല രൂപത്തില്‍ നമുക്ക് മുമ്പില്‍ കൊണ്ടുവന്നതാണ്.
ആ സംഭവങ്ങളിലേക്ക് എത്തിക്കുവാന്‍ ചോദ്യ കര്‍ത്താവ് ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ മറുപടി പറയിക്കുനതായിട്ടാണ് എനിക്ക് തോന്നിയത്.
പോലീസുകാര്‍ തല്ലിയും ചവിട്ടിയും ഒരാളെ ദുര്‍ബലപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്ന പോലെയേ ഇതിനെയും തോനുന്നുള്ളു.
ഇതിന്റെ പിന്നിലെ ശാസ്ത്രീയതയെ പറ്റി എനിക്ക് വല്ല്യ അറിവില്ല.
നാര്‍ക്കോ പരിശോധനയിലെ ഏറ്റു പറച്ചില്‍ കോടതില്‍ പ്രധാന തെളിവായി എടുക്കുമോ?
അതോ മറ്റു തെളിവുകള്‍ക്ക് ഒരു ബലം കൊടുക്കാന്‍ മാത്രമേ സ്വീകരിക്കുവോ?
ഇങ്ങനെ സത്യങ്ങള്‍ വിളിച്ചു പറയിപ്പിക്കാന്‍ നാര്‍ക്കോ പരിശോധന മതിയെങ്കില്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയിട്ടുള്ള ഗുണ്ടകളെയും, അവര്‍ നിരപരാധികള്‍ എന്ന് പറയുന്ന വീട്ടുകാരെയും, പിന്നെ പരസ്പരം പഴി ചാരി സമയം കളയുന്ന രാഷ്ട്രീയ-ഭരണ കൂടത്തെയും ഒക്കെ ഇമ്മാതിരി നാര്‍ക്കോ പരിശോധനയ്ക്ക് വിധേയം ആക്കണം എന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ പിന്നെ ഈ മാധ്യമങ്ങളുടെ 'exclusive' പൊറാട്ടുകള്‍ അവസാനിക്കുമല്ലോ.
ആറ് മലയാളിക്ക്....
കുറച്ചു നാള്‍ മുമ്പ് പല മാധ്യമങ്ങളില് കൂടിയും വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) എന്നൊരു സംഘടനയുടെ ഒരു ഘടകം അയര്‍ലണ്ടിലും (ireland) ഉല്ഘാടനം ചെയ്യപ്പെട്ടതായി വായിക്കാന്‍ ഇടയായി. കുറച്ചു പേരെ സംഘടനയുടെ ഭാരവാഹികള്‍ ആയും തിരഞ്ഞെടുത്തു. ലോകം മുഴുവന്‍ ഘടകങ്ങള് ഉണ്ടെന്നു അവകാശപെടുന്ന ഇവരുടെ ആഗോള നേതാക്കളും അമേരിക്കയിലും നിന്നും ഒക്കെ വന്നിരുന്നു.
വന്‍ സംഭവം ആയിരുന്നു എന്ന മട്ടിലാണ് പിന്നീട് ഉണ്ടായ പ്രചാരണങ്ങള്. സംഘടനയുടെ വെബ്സൈറ്റ്, ബ്ലോഗ് തുടങ്ങിയവയുടെ ഉല്ഘാടനം.
മലയാളികളുടെ പേര് പറഞ്ഞു ഉണ്ടാക്കിയിട്ടുള്ള ഈ സംഘടനയുടെ വെബ്സൈറ്റ് എപ്പോഴോ സന്ദര്‍ശിച്ചപ്പോള്‍ മലയാളം അല്‍പ്പം പോലും കാണാന്‍ സാധിച്ചില്ല. അവരുടെ ബ്ലോഗില്‍ (http://irelandwmc.blogspot.com/) തന്നെ അതെ പറ്റി ഒരു കമന്റ് ഇട്ടപ്പോള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനുള്ള ശുഷ്കാന്തി അവര്‍ കാണിച്ചു. അവിടെ മറ്റൊരാളിട്ട കമന്റില്‍ നിന്നാണ് രസകരമായ പുതിയൊരു കാര്യം അറിയാന്‍ കഴിഞ്ഞത്.
സ്കൂളിലും മറ്റും കുട്ടികള്‍ തോറ്റ് അതെ ക്ലാസ്സില്‍ തന്നെ പഠിക്കുന്നതിനെ, കുറച്ചു കൂടി നന്നായി മനസ്സിരുത്തി പഠിക്കാന്‍ ആണെന്ന് തമാശക്ക് പറയാറുണ്ട്.അത് പോലെ ആഗോള മലയാളികളെ മൊത്തത്തില്‍ നന്നാക്കാന്‍ ഒന്നല്ല രണ്ടു വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) നിലവില്‍ ഉണ്ട്. രണ്ടിന്റേയും ഘടകങ്ങള് അയര്‍ലണ്ടിലും നിലവില്‍ വന്നു. രണ്ടു സെറ്റ് ഭാരം വഹിക്കുന്നവരും.
http://www.worldmalayali.org/
http://www.worldmalayalee.org
http://www.wmcireland.org/officials.html
http://www.irelandwmc.com/Officials.php
http://irelandwmc.blogspot.com/
ഇപ്പോളിതാ രണ്ടു കൂട്ടരുടെയും നിരവധി ഈമെയിലുകള്‍ വന്നു കൊണ്ടിരിക്കുന്നു. തങ്ങളാണ് യഥാര്‍ത്ഥ 'ആഗോള മലയാളീ ഉദ്ധരിക്കലുകാര്‍' എന്ന അവകാശവാദവുമായി.
ഓരോ രാഷ്ട്രീയ കാരണവന്മാരും ഓരോ പാര്‍ട്ടികള്‍ കൊണ്ട് നടക്കുന്ന കേരളത്തില്‍ നിന്നും വന്നത് കൊണ്ട് ഈ യഥാര്‍ത്ഥ-അപര സംഘടനകളുടെ പ്രകടനങ്ങളില്‍ വല്ല്യ അത്ഭുതം ഒന്നും തോനുന്നില്ല.
'ആറ് മലയാളിക്ക് നൂറ് മലയാളം' എന്ന് പറയുന്നത് പോലെ 'ആറ് മലയാളിക്ക് നൂറ് സംഘടനകളും' ലോകമെമ്പാടും പല പേരുകളില്‍ നിലവില്‍ ഉണ്ട്.
പണവും അധികാരവും ഉള്ള ഇടത്തൊക്കെ ഇമ്മാതിരി തമ്മില്‍ തല്ലുകള്‍ സാധാരണം തന്നെ.
ഒന്നേ പറയാന്‍ ഉള്ളു.
ആഗോള മലയാളികളുടെ പേര് പറഞ്ഞുള്ള ഇമ്മാതിരി പേക്കൂത്തുകള്‍ അവസാനിപ്പിക്കുക.
(ബ്ലോഗ് എഴുതാന്‍ വിഷയം ഇല്ലാതെ വിഷമിച്ച എനിക്ക് ഒരു പോസ്റ്റിനുള്ള വിഷയം ഉണ്ടാക്കി തന്നതിന് രണ്ടു കൂട്ടര്‍ക്കും നന്ദി.)
രണ്ടു പത്രം-തട്ടിപ്പ്.
പണ്ട് മനോരമ ദിനപത്രം സ്ഥിരമായി എന്തെങ്കിലും ഒരു സപ്പ്ലിമെന്റ്റ് ദിവസവും തന്നിരുന്നു.
ക്രമേണ അതില്ലാതായി, പേപ്പറിന്റെ എണ്ണവും കുറച്ചു, വില ഇടയ്ക്കു കൂട്ടുകയും ചെയ്യാറുണ്ട്.
ഇപ്പോളുള്ള തട്ടിപ്പ് ഒരു പത്രത്തിന് പകരം രണ്ടു പത്രം എന്നതാണ്. ഏതെങ്കിലും തരത്തില്‍ ഉള്ള ഒരു തട്ടിപ്പ് എന്ന് ഇതിനെ പറയാമോ എന്നറിയില്ല. എങ്കിലും വായനക്കാരേ ഒന്നിന് പകരം രണ്ടു പത്രം എന്ന് പറഞ്ഞു പറ്റിക്കല്‍ തന്നെ ആണിത്.
ഒരു പത്രം 16 പേജ് മാത്രം, അതില്‍ 75 % പരസ്യം ആണ്. വാര്‍ത്തകളുടെ
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)

