കുറച്ചു നാള്‍ മുമ്പ് പല മാധ്യമങ്ങളില് കൂടിയും വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) എന്നൊരു സംഘടനയുടെ ഒരു ഘടകം അയര്‍ലണ്ടിലും (ireland) ഉല്ഘാടനം ചെയ്യപ്പെട്ടതായി വായിക്കാന്‍ ഇടയായി. കുറച്ചു പേരെ സംഘടനയുടെ ഭാരവാഹികള്‍ ആയും തിരഞ്ഞെടുത്തു. ലോകം മുഴുവന്‍ ഘടകങ്ങള് ഉണ്ടെന്നു അവകാശപെടുന്ന ഇവരുടെ ആഗോള നേതാക്കളും അമേരിക്കയിലും നിന്നും ഒക്കെ വന്നിരുന്നു.
വന്‍ സംഭവം ആയിരുന്നു എന്ന മട്ടിലാണ് പിന്നീട് ഉണ്ടായ പ്രചാരണങ്ങള്. സംഘടനയുടെ വെബ്സൈറ്റ്, ബ്ലോഗ് തുടങ്ങിയവയുടെ ഉല്ഘാടനം.
മലയാളികളുടെ പേര് പറഞ്ഞു ഉണ്ടാക്കിയിട്ടുള്ള ഈ സംഘടനയുടെ വെബ്സൈറ്റ് എപ്പോഴോ സന്ദര്‍ശിച്ചപ്പോള്‍ മലയാളം അല്‍പ്പം പോലും കാണാന്‍ സാധിച്ചില്ല. അവരുടെ ബ്ലോഗില്‍ (http://irelandwmc.blogspot.com/) തന്നെ അതെ പറ്റി ഒരു കമന്റ് ഇട്ടപ്പോള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനുള്ള ശുഷ്കാന്തി അവര്‍ കാണിച്ചു. അവിടെ മറ്റൊരാളിട്ട കമന്റില്‍ നിന്നാണ് രസകരമായ പുതിയൊരു കാര്യം അറിയാന്‍ കഴിഞ്ഞത്.
സ്കൂളിലും മറ്റും കുട്ടികള്‍ തോറ്റ് അതെ ക്ലാസ്സില്‍ തന്നെ പഠിക്കുന്നതിനെ, കുറച്ചു കൂടി നന്നായി മനസ്സിരുത്തി പഠിക്കാന്‍ ആണെന്ന് തമാശക്ക് പറയാറുണ്ട്.അത് പോലെ ആഗോള മലയാളികളെ മൊത്തത്തില്‍ നന്നാക്കാന്‍ ഒന്നല്ല രണ്ടു വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) നിലവില്‍ ഉണ്ട്. രണ്ടിന്റേയും ഘടകങ്ങള് അയര്‍ലണ്ടിലും നിലവില്‍ വന്നു. രണ്ടു സെറ്റ് ഭാരം വഹിക്കുന്നവരും.
http://www.worldmalayali.org/
http://www.worldmalayalee.org
http://www.wmcireland.org/officials.html
http://www.irelandwmc.com/Officials.php
http://irelandwmc.blogspot.com/
ഇപ്പോളിതാ രണ്ടു കൂട്ടരുടെയും നിരവധി ഈമെയിലുകള്‍ വന്നു കൊണ്ടിരിക്കുന്നു. തങ്ങളാണ് യഥാര്‍ത്ഥ 'ആഗോള മലയാളീ ഉദ്ധരിക്കലുകാര്‍' എന്ന അവകാശവാദവുമായി.
ഓരോ രാഷ്ട്രീയ കാരണവന്മാരും ഓരോ പാര്‍ട്ടികള്‍ കൊണ്ട് നടക്കുന്ന കേരളത്തില്‍ നിന്നും വന്നത് കൊണ്ട് ഈ യഥാര്‍ത്ഥ-അപര സംഘടനകളുടെ പ്രകടനങ്ങളില്‍ വല്ല്യ അത്ഭുതം ഒന്നും തോനുന്നില്ല.
'ആറ് മലയാളിക്ക് നൂറ് മലയാളം' എന്ന് പറയുന്നത് പോലെ 'ആറ് മലയാളിക്ക് നൂറ് സംഘടനകളും' ലോകമെമ്പാടും പല പേരുകളില്‍ നിലവില്‍ ഉണ്ട്.
പണവും അധികാരവും ഉള്ള ഇടത്തൊക്കെ ഇമ്മാതിരി തമ്മില്‍ തല്ലുകള്‍ സാധാരണം തന്നെ.
ഒന്നേ പറയാന്‍ ഉള്ളു.
ആഗോള മലയാളികളുടെ പേര് പറഞ്ഞുള്ള ഇമ്മാതിരി പേക്കൂത്തുകള്‍ അവസാനിപ്പിക്കുക.
(ബ്ലോഗ് എഴുതാന്‍ വിഷയം ഇല്ലാതെ വിഷമിച്ച എനിക്ക് ഒരു പോസ്റ്റിനുള്ള വിഷയം ഉണ്ടാക്കി തന്നതിന് രണ്ടു കൂട്ടര്‍ക്കും നന്ദി.)
ആറ് മലയാളിക്ക്....
രണ്ടു പത്രം-തട്ടിപ്പ്.
പണ്ട് മനോരമ ദിനപത്രം സ്ഥിരമായി എന്തെങ്കിലും ഒരു സപ്പ്ലിമെന്റ്റ് ദിവസവും തന്നിരുന്നു.
ക്രമേണ അതില്ലാതായി, പേപ്പറിന്റെ എണ്ണവും കുറച്ചു, വില ഇടയ്ക്കു കൂട്ടുകയും ചെയ്യാറുണ്ട്.
ഇപ്പോളുള്ള തട്ടിപ്പ് ഒരു പത്രത്തിന് പകരം രണ്ടു പത്രം എന്നതാണ്. ഏതെങ്കിലും തരത്തില്‍ ഉള്ള ഒരു തട്ടിപ്പ് എന്ന് ഇതിനെ പറയാമോ എന്നറിയില്ല. എങ്കിലും വായനക്കാരേ ഒന്നിന് പകരം രണ്ടു പത്രം എന്ന് പറഞ്ഞു പറ്റിക്കല്‍ തന്നെ ആണിത്.
ഒരു പത്രം 16 പേജ് മാത്രം, അതില്‍ 75 % പരസ്യം ആണ്. വാര്‍ത്തകളുടെ
കറിവേപ്പിലയിലെ രാഷ്ട്രീയം.
തെറ്റിദ്ധരിക്കരുത്, രാഷ്ട്രീയക്കാര്‍ കറിവേപ്പില എന്നൊന്നും അല്ല ഞാന് പറഞ്ഞു വരുന്നത്.
ഇന്ത്യ ഒപ്പിട്ട ആസിയാന്‍ കരാറിന് എതിരെ ഇടതു പക്ഷം ഉയര്‍ത്തി കൊണ്ട് വരുന്ന വിമര്‍ശനങ്ങളുടെ ഒരു സാമ്പിള്‍ ദേശാഭിമാനിയില്‍ കണ്ടു. ഇനി നമ്മള്‍ വിയറ്റ്നാമില്‍ നിന്നുള്ള കറിവേപ്പില ആവും ഉപയോഗിക്കുക പോലും.
ഇടതു പക്ഷം സ്ഥിരമായി ചെയ്യാറുള്ള ഒരു കാര്യം ആണ് ഇത്, തെറ്റിധാരണയും ഭീതിയും പരത്തുന്ന കരുതി കൂട്ടി ഉള്ള പ്രസ്താവനകള്‍ ഇറക്കുക.
കേരളത്തിലെ വീടുകളില്‍ വല്യ പരിചരണം കൂടാതെ വളരുന്ന ഒന്നാണ് കറിവേപ്പില്ല.നമ്മള്‍ എന്ത് കൊണ്ട് ഒരു സ്വയം പര്യാപ്തതയെ പറ്റി ചിന്തിക്കുന്നില്ല.ഓരോ വീട്ടിലും ഒന്നോ രണ്ടോ മൂട് കറിവേപ്പില കൂടുതലായി നട്ടു വളര്‍ത്തി പരിചരിച്ചു കൂടാ. എന്ത് കൊണ്ട് നമ്മള്‍ ഒരു ഇറക്കുമതിയെ ഭയക്കുന്നു.
ഇത്തരം ഭീതി ജനിപ്പിച്ചു മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുനത് ഇടതിന്റെ സ്ഥിരം തന്ത്രം ആണ്. കണ്ണും പൂട്ടി തങ്ങള്‍ക്കു ഇഷ്ട്ടം ഇല്ലാത്തതു എതിര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുക.
കാര്‍ഷിക കേരളം പണ്ടേ തകര്‍ന്നു കിടക്കുക ആണ്. കര്‍ഷക പ്രേമം വിളിച്ചു പറഞ്ഞു നടക്കുന്ന ഇടതു പക്ഷം ഇത്ര കാലം ഭരിച്ചത് കൊണ്ട് കാര്‍ഷിക കേരളത്തിന് ഒരു പ്രത്യേക ഉണര്‍വ്വും ഉണ്ടായിട്ടില്ല.
കേരളത്തില്‍ അരിയ്ക്കും,പച്ചകറികള്‍ക്കും ആയി മറ്റു സംസ്ഥാനങ്ങളെ പണ്ടേ ആശ്രയിക്കുന്നു. ഈ അവസ്ഥയില്‍ കറിവേപ്പിലയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തന്നെ ആയിരിക്കും ഇറക്കുമതി ചെയ്യുനത്.
ഓരോ വീട്ടിലും കറിവേപ്പിലയും മറ്റും വളര്‍ത്തി സ്വയം പര്യാപ്തതയെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് പോകേണ്ടതിനു പകരം ഇത്തരം വാദങ്ങള്‍ ഉയത്തി ഭീതി ജനിപ്പിക്കേണ്ട ആവശ്യം ഉണ്ടോ?
ഇരട്ടപേരുകളുടെ പുരാണം...
നമ്മുടെ നാട്ടിന്പുറങ്ങളിലെ ചില ഇരട്ടപേരുകള്‍ (വട്ടപേരുകള്‍) മലയാളികളുടെ ജന്മനാ ഉള്ള നര്‍മ്മ ബോധത്തിന് ഉദാഹരണം ആണെന്ന് തോന്നിയിട്ടുണ്ട്.ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്ന എന്റെ നാട്ടിലെ ചില ഇരട്ടപേരുകളുടെ ചരിത്രം ഇതാ.
നാട്ടില്‍ കട ഒക്കെ നടത്തിയിരുന്ന ഒരു പെന്താക്കൊസ്ത് പാസ്റ്റര്‍ അറിയപെട്ടത് 'ആത്മാവ് തങ്കച്ചന്‍' എന്നായിരുന്നു.
എന്റെ ഒരു നായര്‍ സുഹൃത്തിനെ അടുത്തുള്ള ഒരു കടയിലെ അപ്പാപ്പന്‍ ചെറുപ്പത്തിലെ വിളിച്ചു തുടങ്ങിയതാണ് 'കുറുപ്പ്' എന്ന്. ഇന്നിപ്പോള്‍ അവന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരും അവന്റെ ശെരിക്കുള്ള പേര് വിളിക്കാറില്ല.പലര്‍ക്കും ശെരിക്കുള്ള പേര് അറിയുകപോലും ഇല്ല.
പണ്ട് നാട്ടിലൂടെ വളരെ പഴയ ഒരു ബസ് ഓടി കൊണ്ടിരുന്നു.സ്പീഡും കുറവായിരുന്നു.തടി കൂടി പതിയെ നടന്നിരുന്ന എന്റെ മറ്റൊരു സുഹൃത്തിന് ആ ബസിന്റെ പേര് കിട്ടി 'അരമത്തുമഠം'. 'പെരുമ്പാമ്പ് ' എന്നാ പേരിലും ഈ സുഹൃത്ത് അറിയപ്പെട്ടു.
എന്റെ ഒരു കസിന്‍ ചെറുപ്പത്തില്‍ ആളുകളുടെ അടുത്ത് ഒട്ടി നില്‍ക്കുനതു പോലെ നിന്ന് അല്‍പ്പം കൊത്തയില്‍/കൊഞ്ചി സംസാരിക്കുമായിരുന്നു. അടുത്തൊരു ബന്ധു ഇട്ട പേരാണ് 'അളുപുളി'.എസ്.എസ്.എല്‍.സി ബുക്കില്‍ പോലും അവന്‍ ആ പേര് ഇടേണ്ടി വരുംമെന്നു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്റെ വളരെ അടുത്ത മറ്റൊരു സുഹൃത്ത്, ഫുട്ബോള്‍ ഒക്കെ കളിക്കുമ്പോള്‍ ഉള്ള അവന്റെ ചാട്ടം കാരണം കിട്ടിയ പേരാണു 'ഡിങ്കന്‍'. അവനെ അടുത്ത് കാണുമ്പോള്‍ 'ഡിങ്കാ.. രക്ഷിക്കൂ' എന്ന് പറയുന്നത് ഒരു വിനോദം ആയിരുന്നു.
അണലി കടിച്ചിട്ടും ചാവാത്തവന്‍ 'അണലി' എന്നാ പേരിലും, ലോട്ടറി അടിച്ചവന്‍ ആ പേരിലും,ഇറച്ചി വെട്ടുള്ള വീട്ടുകാര്‍ 'ഇറച്ചി' എന്നും,വിക്കുള്ളവന്‍ 'ഇ.എം.എസ്' എന്നും ഒക്കെ അറിയപ്പെട്ടു.
വ്യക്തികള്‍ക്ക് മാത്രമല്ല ചില കുടുംബങ്ങളില്‍ തലമുറകള്‍ കൈമാറി ഒരേ ഇരട്ടപേര് കിട്ടിയിട്ടുണ്ട്.
'വാഴയില്‍' എന്ന് വീട്ടുപേരുള്ള കുടുംബത്തിലെ എല്ലാവരും അറിയപ്പെട്ടത് 'കിളികള്‍' എന്നാണ്('വാഴയിലെ കിളികള്‍').
ആറടിയില്‍ അധികം ഉയരം ഉള്ള അംഗങ്ങള്‍ ഉള്ള ഒരു കുടുംബക്കാര്‍ 'മുട്ടന്‍' എന്ന് അറിയപ്പെടുന്നു. ഉയരം കൊണ്ട് അവിടെ നിന്നും ഒരാള്‍ ടൈറ്റാനിയം ടീമിനും മറ്റൊരാള്‍ റെയില്‍വേ ടീമിലും വോളീബോള്‍ കളിച്ചു എന്നത് വേറെ കാര്യം.
മുമ്പ് എഴുതിയ ആപ്പിള്‍ പങ്കു വച്ച കഥ എന്നാ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കുടുംബത്തിലെ ഒരു വല്യ വല്യപ്പന്‍ നാട്ടില്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ ഒക്കെ പരിഹരിക്കുനത്തില്‍ മിടുക്കന്‍ ആയിരുന്നു.കോടതി വ്യവഹാരങ്ങളിലും മിടുക്കന്‍ ആയിരുന്നു.നല്ല കുരുട്ടു ബുദ്ധി. അദേഹത്തിന്റെ രണ്ടു മൂന്നു തലമുറ ശേഷവും 'കുരുക്കന്മാര്‍' എന്ന് കുടുംബത്തിലെ ആളുകള്‍ അറിയപ്പെട്ടു.ഒരല്‍പം കുരുക്ക് ബുദ്ധി ഇന്നും പലരിലും അവശേഷിക്കുണ്ട് എന്നത് വാസ്തവം.
വേറൊരു കുടുംബത്തിലെ സ്ഥൂല ശരീരനായ വല്യപ്പനെ കാറ്റടിച്ചാല്‍ പറന്നു പോകും എന്ന് പരിഹസിച്ചു വിളിച്ചു തുടങ്ങിയതാണ് 'കാറ്റ്' എന്ന്. ഇന്നും തലമുറ കൈമാറി ഈ പേരും തുടരുന്നു.
ഈ 'കാറ്റ്' കുടുംബത്തിലെ സുഹൃത്തുക്കള്‍ക്ക് 'കാറ്റടിച്ചു കൊടുംകാറ്റടിച്ചു... , ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ..., കാറ്റില്‍ ഇളം കാറ്റില്‍...' തുടങ്ങിയ പത്തില്‍ അധികം പാട്ടുകള്‍ ശേഖരിച്ചു 'തെന്നല്‍ ഗീതങ്ങള്‍' എന്ന പേരിട്ടു ഞാന്‍ കേള്‍പ്പിച്ചിട്ടുണ്ട്.
കലാമണ്ഡലം ഗോപി, ഹരിശ്രീ അശോകന്‍ എന്നൊക്കെ പറയുന്ന പോലെ ആണ് 'മുട്ടന്‍ ഷാജി','കുരുക്കന്‍ സുനില്‍', 'കാറ്റ് ബോബി' എന്നൊക്കെ ഇളം തലമുറ അറിയപ്പെടുന്നത്.
ഇതിലൊക്കെ കൌതുകം തോന്നിയിട്ടുള്ള മറ്റൊരു പേരുണ്ട്.
'മദ്രാസിലെ മോന്‍' (ചുരുക്കത്തില്‍ 'മദ്രാസ്') എന്നാ പേരില്‍ ഒരു ചുമട്ടു തൊഴിലാളി അറിയപ്പെട്ടിരുന്നു.പുള്ളി വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന ഒരു മകന്‍ ഉണ്ടായിരുന്നു. വളരെ സ്വാഭാവികമായി ആ പയ്യന് കിട്ടിയ പേരാണു 'ചെന്നൈ'.
ഓരോ ആളുകളെയും സസൂക്ഷ്മം നിരീക്ഷിച്ചു ഇരട്ടപേര് ഇടാന്‍ മിടുക്കുള്ള വ്യക്തികളും ഉണ്ടായിരുന്നു നാട്ടില്‍.
ഒരേ പേരുകള്‍ പലര്‍ക്കും ഉണ്ടാകുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ ഇരട്ടപേരുകള്‍ വളരെ അധികം ഉപകരിക്കാറുണ്ട്.
ദേഹത്ത് പച്ച കുത്തുന്നത് പോലെ ആണ് ഓരോ ഇരട്ടപേരുകള്‍ വീഴുക, ചത്ത് മണ്ണടിഞ്ഞാലും പേര് പോവില്ല.
ചിലരൊന്നും ഇരട്ടപേര് വിളി ഗൌനിക്കാറില്ലെങ്കിലും മറ്റു പലരെയും ഇത് വേദനിപ്പിക്കാരുമുണ്ട്.
നിങ്ങളുടെ ഒക്കെ നാട്ടിന്‍പുറങ്ങളില്‍ ഇതിലും രസകരമായ പേരുകള്‍ ഉണ്ടാവും. പങ്കു വയ്ക്കുക
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)