നമ്മുടെ നാട്ടിന്പുറങ്ങളിലെ ചില ഇരട്ടപേരുകള്‍ (വട്ടപേരുകള്‍) മലയാളികളുടെ ജന്മനാ ഉള്ള നര്‍മ്മ ബോധത്തിന് ഉദാഹരണം ആണെന്ന് തോന്നിയിട്ടുണ്ട്.ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്ന എന്റെ നാട്ടിലെ ചില ഇരട്ടപേരുകളുടെ ചരിത്രം ഇതാ.
നാട്ടില്‍ കട ഒക്കെ നടത്തിയിരുന്ന ഒരു പെന്താക്കൊസ്ത് പാസ്റ്റര്‍ അറിയപെട്ടത് 'ആത്മാവ് തങ്കച്ചന്‍' എന്നായിരുന്നു.
എന്റെ ഒരു നായര്‍ സുഹൃത്തിനെ അടുത്തുള്ള ഒരു കടയിലെ അപ്പാപ്പന്‍ ചെറുപ്പത്തിലെ വിളിച്ചു തുടങ്ങിയതാണ് 'കുറുപ്പ്' എന്ന്. ഇന്നിപ്പോള്‍ അവന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരും അവന്റെ ശെരിക്കുള്ള പേര് വിളിക്കാറില്ല.പലര്‍ക്കും ശെരിക്കുള്ള പേര് അറിയുകപോലും ഇല്ല.
പണ്ട് നാട്ടിലൂടെ വളരെ പഴയ ഒരു ബസ് ഓടി കൊണ്ടിരുന്നു.സ്പീഡും കുറവായിരുന്നു.തടി കൂടി പതിയെ നടന്നിരുന്ന എന്റെ മറ്റൊരു സുഹൃത്തിന് ആ ബസിന്റെ പേര് കിട്ടി 'അരമത്തുമഠം'. 'പെരുമ്പാമ്പ് ' എന്നാ പേരിലും ഈ സുഹൃത്ത് അറിയപ്പെട്ടു.
എന്റെ ഒരു കസിന്‍ ചെറുപ്പത്തില്‍ ആളുകളുടെ അടുത്ത് ഒട്ടി നില്‍ക്കുനതു പോലെ നിന്ന് അല്‍പ്പം കൊത്തയില്‍/കൊഞ്ചി സംസാരിക്കുമായിരുന്നു. അടുത്തൊരു ബന്ധു ഇട്ട പേരാണ് 'അളുപുളി'.എസ്.എസ്.എല്‍.സി ബുക്കില്‍ പോലും അവന്‍ ആ പേര് ഇടേണ്ടി വരുംമെന്നു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എന്റെ വളരെ അടുത്ത മറ്റൊരു സുഹൃത്ത്, ഫുട്ബോള്‍ ഒക്കെ കളിക്കുമ്പോള്‍ ഉള്ള അവന്റെ ചാട്ടം കാരണം കിട്ടിയ പേരാണു 'ഡിങ്കന്‍'. അവനെ അടുത്ത് കാണുമ്പോള്‍ 'ഡിങ്കാ.. രക്ഷിക്കൂ' എന്ന് പറയുന്നത് ഒരു വിനോദം ആയിരുന്നു.
അണലി കടിച്ചിട്ടും ചാവാത്തവന്‍ 'അണലി' എന്നാ പേരിലും, ലോട്ടറി അടിച്ചവന്‍ ആ പേരിലും,ഇറച്ചി വെട്ടുള്ള വീട്ടുകാര്‍ 'ഇറച്ചി' എന്നും,വിക്കുള്ളവന്‍ 'ഇ.എം.എസ്' എന്നും ഒക്കെ അറിയപ്പെട്ടു.
വ്യക്തികള്‍ക്ക് മാത്രമല്ല ചില കുടുംബങ്ങളില്‍ തലമുറകള്‍ കൈമാറി ഒരേ ഇരട്ടപേര് കിട്ടിയിട്ടുണ്ട്.
'വാഴയില്‍' എന്ന് വീട്ടുപേരുള്ള കുടുംബത്തിലെ എല്ലാവരും അറിയപ്പെട്ടത് 'കിളികള്‍' എന്നാണ്('വാഴയിലെ കിളികള്‍').
ആറടിയില്‍ അധികം ഉയരം ഉള്ള അംഗങ്ങള്‍ ഉള്ള ഒരു കുടുംബക്കാര്‍ 'മുട്ടന്‍' എന്ന് അറിയപ്പെടുന്നു. ഉയരം കൊണ്ട് അവിടെ നിന്നും ഒരാള്‍ ടൈറ്റാനിയം ടീമിനും മറ്റൊരാള്‍ റെയില്‍വേ ടീമിലും വോളീബോള്‍ കളിച്ചു എന്നത് വേറെ കാര്യം.
മുമ്പ് എഴുതിയ ആപ്പിള്‍ പങ്കു വച്ച കഥ എന്നാ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കുടുംബത്തിലെ ഒരു വല്യ വല്യപ്പന്‍ നാട്ടില്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ ഒക്കെ പരിഹരിക്കുനത്തില്‍ മിടുക്കന്‍ ആയിരുന്നു.കോടതി വ്യവഹാരങ്ങളിലും മിടുക്കന്‍ ആയിരുന്നു.നല്ല കുരുട്ടു ബുദ്ധി. അദേഹത്തിന്റെ രണ്ടു മൂന്നു തലമുറ ശേഷവും 'കുരുക്കന്മാര്‍' എന്ന് കുടുംബത്തിലെ ആളുകള്‍ അറിയപ്പെട്ടു.ഒരല്‍പം കുരുക്ക് ബുദ്ധി ഇന്നും പലരിലും അവശേഷിക്കുണ്ട് എന്നത് വാസ്തവം.
വേറൊരു കുടുംബത്തിലെ സ്ഥൂല ശരീരനായ വല്യപ്പനെ കാറ്റടിച്ചാല്‍ പറന്നു പോകും എന്ന് പരിഹസിച്ചു വിളിച്ചു തുടങ്ങിയതാണ് 'കാറ്റ്' എന്ന്. ഇന്നും തലമുറ കൈമാറി ഈ പേരും തുടരുന്നു.
ഈ 'കാറ്റ്' കുടുംബത്തിലെ സുഹൃത്തുക്കള്‍ക്ക് 'കാറ്റടിച്ചു കൊടുംകാറ്റടിച്ചു... , ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ..., കാറ്റില്‍ ഇളം കാറ്റില്‍...' തുടങ്ങിയ പത്തില്‍ അധികം പാട്ടുകള്‍ ശേഖരിച്ചു 'തെന്നല്‍ ഗീതങ്ങള്‍' എന്ന പേരിട്ടു ഞാന്‍ കേള്‍പ്പിച്ചിട്ടുണ്ട്.
കലാമണ്ഡലം ഗോപി, ഹരിശ്രീ അശോകന്‍ എന്നൊക്കെ പറയുന്ന പോലെ ആണ് 'മുട്ടന്‍ ഷാജി','കുരുക്കന്‍ സുനില്‍', 'കാറ്റ് ബോബി' എന്നൊക്കെ ഇളം തലമുറ അറിയപ്പെടുന്നത്.
ഇതിലൊക്കെ കൌതുകം തോന്നിയിട്ടുള്ള മറ്റൊരു പേരുണ്ട്.
'മദ്രാസിലെ മോന്‍' (ചുരുക്കത്തില്‍ 'മദ്രാസ്') എന്നാ പേരില്‍ ഒരു ചുമട്ടു തൊഴിലാളി അറിയപ്പെട്ടിരുന്നു.പുള്ളി വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന ഒരു മകന്‍ ഉണ്ടായിരുന്നു. വളരെ സ്വാഭാവികമായി ആ പയ്യന് കിട്ടിയ പേരാണു 'ചെന്നൈ'.
ഓരോ ആളുകളെയും സസൂക്ഷ്മം നിരീക്ഷിച്ചു ഇരട്ടപേര് ഇടാന്‍ മിടുക്കുള്ള വ്യക്തികളും ഉണ്ടായിരുന്നു നാട്ടില്‍.
ഒരേ പേരുകള്‍ പലര്‍ക്കും ഉണ്ടാകുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ ഇരട്ടപേരുകള്‍ വളരെ അധികം ഉപകരിക്കാറുണ്ട്.
ദേഹത്ത് പച്ച കുത്തുന്നത് പോലെ ആണ് ഓരോ ഇരട്ടപേരുകള്‍ വീഴുക, ചത്ത് മണ്ണടിഞ്ഞാലും പേര് പോവില്ല.
ചിലരൊന്നും ഇരട്ടപേര് വിളി ഗൌനിക്കാറില്ലെങ്കിലും മറ്റു പലരെയും ഇത് വേദനിപ്പിക്കാരുമുണ്ട്.
നിങ്ങളുടെ ഒക്കെ നാട്ടിന്‍പുറങ്ങളില്‍ ഇതിലും രസകരമായ പേരുകള്‍ ഉണ്ടാവും. പങ്കു വയ്ക്കുക
ഇരട്ടപേരുകളുടെ പുരാണം...
Subscribe to:
Post Comments (Atom)
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)
രസകരമായ പേരുകള്‍ മാഷേ. ഒരിയ്ക്കല്‍ മനുവേട്ടനും രാജും ഇരട്ടപ്പേരുകളെ പറ്റി പോസ്റ്റുകള്‍ ഇട്ടിരുന്നത് ഓര്‍ക്കുന്നു. മനുവേട്ടന്‍ പിന്നീട് അവ ഡിലീറ്റ് ചെയ്തെന്നു തോന്നുന്നു. രാജിന്റെ പോസ്റ്റിന്റെ തുടക്കം ഇവിടെ നിന്ന് വായിയ്ക്കാം
ശ്രീ.
ആ പോസ്റ്റുകള്‍ ഞാന്‍ കണ്ടിരുന്നില്ല. ശ്രദ്ധയില്‍ കൊണ്ടുവന്നതിനു നന്ദി.
എന്റെ അയലത്തുള്ള മൂന്നു സഹോദരന്മാരുടെ പേര് ആയിരുന്നു
പാറ്റ, മണ്ണെണ്ണ , സോപ്പ്
പാറ്റയെ ഓടി നടന്നു കൊലല്‍ുനത് ഹോബി ആകിയതിന്റെ കുഴപ്പം. മറ്റെയാള്‍ കുഞ്ഞിലെ മണ്ണെണ്ണ കുടിച്ചത്രേ.....ഇനി ഒരാള് കുഞ്ഞിലെ സോപ്പ് തിന്നതാണ് കാരണം...
രണ്ടു വീട് അപ്പുറത്തുള്ള വീട്ടിലെ ചെട്ടന്മാര്‍ക്കൊകെക് കിട്ടിയ സ്ഥാനപെരാന് 'കരട്ടി' ..
വലിയ കരട്ടി...ചെറിയ കരട്ടി.. അങ്ങനെ പോവും....
പല കാര്യങ്ങളിലും മലയാളികള്‍ മാറി എങ്കിലും എവിടെ ചെന്നാലും മാറാത്ത ചിലത് ഉണ്ടെല്ലോ, അതില്‍ ഒന്നാണ് ഇരട്ടപെരുകള്‍ . കായംകുളം ആയാലും കാലിഫോര്‍ണിയ ആയാലും ഇരട്ടപേരുകളുടെ രാജാവ് മലയാളി തന്നെ. സ്കൂളില്‍ അധ്യാപകര്‍ക്ക് ഇന്നോവേടിവ് ആയ പേരുകള്‍ ഇടുന്ന കാര്യത്തില്‍ നമ്മള്‍ മലയാളികളെ സമ്മതിക്കണം.
നല്ല പോസ്റ്റ് .....
കോളജില്‍ നിന്നു ഒക്കെ പോന്നു സാറന്മാരുടെ യഥാര്‍ഥ പേര്‍ ഓര്‍ക്കുന്നില്ലങ്കിലും ആ മുഖവും ഇരട്ടപേരും ഇന്നും നല്ല ഓര്‍മ്മ കെമിസ്‌ട്രിയിലെ കരിനിറമുള്ള കാര്‌ബണ്‍ അച്ചനും
മഷികുപ്പിസാറും (പിടലിക്ക് നീളമില്ല), ഫിസിക്‌സിലെ ഇത്തിരി വളവുള്ള കൊടക്കാലനും, ബൊട്ടണിയിലെ പോച്ചസാറും , മകന്‍ കൊച്ചുപോച്ചയും, ദൈവംതോമയും ( ഭയ്ങ്കര പ്രാര്‍ത്ഥന )
12 മക്കളുള്ള സൃഷ്ടാവുസാറും പട്ടിക നീളുന്നു......
ഗുരുത്വ ദോഷം തന്നെ എന്നാലും
ഇന്നും ആദ്യം ഓര്‍മ്മ വരുന്നത് ഇരട്ടപേരുള്ളവരെ തന്നെ...
ചാക്കോയെ ആ കൂതറയില്‍ വച്ചു പറഞ്ഞ കമന്റിന്റെ പിറകെ വന്നതാ ഈ പോസ്റ്റ് പെരുത്ത് ഇഷ്ടായി അതുകൊണ്ട് :-)) വിസ്തരിച്ച് ഒന്നു ചിരിച്ചിട്ട് പോണു.. അപ്പോ കാണാം :-)
oru perukuti vittu poyille sukruthe...njanum njnjalute nattil thamasikkunna oru alanu..'Chakku'enna oru bhegaran nammutenattil undarunnu.ellarkum petiyundarunna aal...ormayundo...