മനോരമയേ ഇത് അവസാനിപ്പിക്കൂ...

മനോരമയെ ഇതല്ല മാധ്യമ ധര്‍മ്മം. ഇതാ അതിരപ്പിള്ളിയില്‍ സിനിമ ഷൂട്ടിങ്ങിന് എത്തിയ ആന പാപ്പാനെ കുത്തി കൊല്ലുന്ന വീഡിയോ ദൃശ്യം മനോരമ ഓണ്‍ലൈനില്‍ ഇട്ടിരിക്കുന്നു.
അവിടെ ഉണ്ടായിരുന്ന മനോരമ ജീവനക്കാരന്‍ വിജോയ്‌ കെ. പുന്നന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ആണത്.

പണ്ട് ഇത് പോലെ കേരളത്തില്‍ ആന ഒരാളെ കൊല്ലുന്ന വീഡിയോ കണ്ടതിന്റെ ഞെട്ടലും, ചന്കിടിപ്പും ഇന്നും വിട്ടു മാറിയിട്ടില്ലതതിനാല്‍ ഞാന്‍ ഈ വീഡിയോ കണ്ടില്ല എങ്കിലും അത് അതിക്രൂരം ആയിരിക്കും എന്ന് ഊഹിക്കുന്നു.

എന്ത് തരം മാധ്യമ ധര്‍മം ആണിവിടെ പിന്തുടരുന്നത്?
ആ കൊല്ലപെട്ട വ്യക്തിയും കുടുംബവും ഒരു സ്വകാര്യതയും അര്‍ഹിക്കുന്നില്ലേ.

ഇത് പകര്‍ത്തിയ ശ്രീമാന്‍ വിജോയ്‌, താങ്കള്‍ക്ക് എന്ത് തരം ആത്മസംതൃപ്തി ആണിതില്‍ നിന്നും കിട്ടിയത്. ആ മരിച്ച ആളുടെ കുടംബം ഇത് കണ്ടാല്‍ എന്ത് തരം വികാരം ആണ് ഉണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ?

അടുത്ത കാലത്ത് എന്റെ നാട്ടില്‍ ലോറിയുടെ അടിയില്‍ പെട്ട് ചതഞ്ഞു പോയ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാളെ നാട്ടുകാര്‍ തടഞ്ഞു എന്ന് കേട്ടു.

ക്യാമറ തല്ലി പൊട്ടിച്ചു വിജോയിയുടെ കരണത്ത് രണ്ടു പൊട്ടിക്കാന്‍ അവിടെ ആരും ഇല്ലായിരുന്നോ?
മനോരമ അത് ഓണ്‍ലൈനില്‍ ഇട്ടു ഇവനെ ഒക്കെ പ്രോത്സാഹിപ്പിക്കേണ്ട കാര്യം ഉണ്ടോ?

ഇത് ശരിയല്ല എന്ന് വിളിച്ചു പറയാന്‍ മനോരമയിലെ കൊടി കെട്ടിയ ഒരു പത്ര പ്രവര്‍ത്തകന്‍ പോലും ഇല്ലാത്തത് ലജ്ജാവഹം.

ഇതും ഇതിലപ്പുറവും ക്രൂരത ഉള്ള വീഡിയോ കള്‍ 'യൂ ടൂബി'ലും മറ്റും ഉണ്ടാവും. എന്നിരുന്നാലും ഒരു പ്രമുഖ പത്രം ഇത് ഓണ്‍ലൈനില്‍ കൂടി പ്രസിദ്ധികരിക്കേണ്ട അവശ്യം ഉണ്ടായിരുന്നില്ല.

മനോരമ യോടും , ഇത് പകര്‍ത്തിയ വിജോയ്‌ യോടും ഉള്ള ശക്തമായ പ്രതിക്ഷേധം ഞാന്‍ ഇവിടെ അറിയിക്കുന്നു.
ഈ വീഡിയോ എത്രയും വേഗം നീക്കം ചെയ്യുക.

(മനപൂര്‍വ്വം തന്നെ ആണ് ഞാന്‍ ഒരു ലിങ്കും ഇവിടെ ഇടാത്തത്. മനോരമ ഓണ്‍ലൈനില്‍ നിങ്ങള്ക്ക് ഇത് കാണാന്‍ സാധിക്കും)

6 comments:

പെഴ! said...
on

ദേശീയ , രാജ്യാന്തര മാധ്യമങ്ങള്‍ ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന സാധനങ്ങള് കാണിക്കുന്പോ മനോരമ അതു ചെയ്യാതിരിക്കുന്നതാണല്ലോ ചെയ്യുന്നതാണല്ലോ ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ചെയ്യുന്നത് എന്നു വേണമെങ്കില്‍ പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു.
അതേ സമയം അളുപുളിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചാല്‍ മനോരമയുടെ നടപടിയില്‍ പ്രതിഷേധത്തിന് വകയില്ലാതില്ലെന്ന് പറയുന്നതിനേക്കാള്‍ ഉചിതമാണല്ലോ പറയാതിരിക്കുന്നത്.

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

പെഴയുടെ കമന്റ്‌ കുഴപ്പിക്കുനത് തന്നെ.
എന്റെ എഴുതിനിട്ടു താങ്ങിയതാണോ..?

മണിലാല്‍ കെ എം : Manilal K M said...
on

മാതൃഭൂമിയും ഈ കാര്യത്തില്‍ ഒട്ടും പുറകിലല്ല. അവരുടെ പരാക്രമം പ്രിന്റ് എഡിഷനിലാണെന്നു മാത്രം. പലപ്പോഴും അപകടദൃശ്യങ്ങളുടെ കളര്‍ ഫോട്ടോകള്‍ മുന്‍ പേജില്‍ തന്നെ കൊടുക്കുവാന്‍ അവര്‍ ഔത്സുക്യം കാട്ടാറുണ്ട്. സെന്‍സേഷണലിസത്തിനും വോയറിസത്തിനും പുതിയ മാനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ എന്നു തോന്നുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
on

പത്രമുത്തശിമാരല്ലേ ജോണേ....എന്തുമാകാം..വിഷവൃക്ഷങ്ങളുടെ അടിവേര് ചികഞ്ഞ് എന്തിനു സമയം കളയണം?

ദേശാഭിമാനിയിലെ ഏതോ ഒരു എഡിറ്റർക്ക് പരിഭാഷയിൽ വന്ന തെറ്റിനെ ആഘോഷമായി കൊണ്ടു നടന്ന ആൾക്കാർ ഒക്കെ ഇപ്പോൾ എവിടെ?

ശരിയ്ക്കു എതിർക്കപ്പെടേണ്ടതിന്റെ എതിർക്കാൻ ഇവിടെ ആളില്ല.
ജോൺ അതു ചെയ്തു..നന്ദി..ആശംസകൾ

നാട്ടുകാരന്‍ said...
on

ഞാന്‍ ഒരു വലിയ അടി കൊടുത്തിരിക്കുന്നു.
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍, പ്രതികരിച്ചതിന്.

സഹജീവി അപകടത്തില്‍പെട്ടു കിടക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ നികൃഷ്ട ജീവിയുടെ പ്രവര്‍ത്തി പ്രസിദ്ധീകരിച്ച മനോരമ എന്ത് സന്ദേശം ആണ് സമൂഹത്തിന് നല്‍കാന്‍ ഉദേശിക്കുന്നത്?

ഒരു കേസ്‌ എങ്കിലും ഇതിനെതിരെ കൊടുക്കാന്‍ ആരുമില്ലല്ലോ!

lakshmy said...
on

Good intervention. Congrats

Find It