സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,ചെക്ക് പോസ്റ്റുകള്‍ തുടങ്ങി പലയിടത്തും നമ്മള് കൈക്കൂലി കൊടുക്കേണ്ടി വരാറുണ്ട്. കൊടുത്ത പലരെയും വിജിലന്‍സ് കയ്യോടെ പിടിക്കുന്നതും വാര്‍ത്തയില്‍ വരാറുണ്ട്.
പണ്ട് ട്രെയിനില്‍ ആര്.എ. സീ (R.A.C) ടിക്കറ്റിനു ബെര്‍ത്ത് കിട്ടുമോ എന്നറിയാന്‍ ടി.ടി. യുടെ പുറകെ നടന്നു ചോദിക്കേണ്ടി വരുമായിരുന്നു. ഒടുവില്‍ ടി.ടി. ട്രെയിനിലെ ടോയിലെറ്റിന്റെ അടുത്തായി ഒഴിഞ്ഞ സ്ഥലത്ത് നമ്മളെ വിളിച്ചു കൊണ്ട് പോയി അമ്പത് രൂപ വാങ്ങി ബെര്‍ത്ത് എഴുതി തരുമായിരുന്നു. താന്‍ ഭയങ്കര റിസ്ക് എടുത്തിട്ടാണ് ഇങ്ങനെ എഴുതി തരുന്നതെന്ന് മേമ്പൊടിയായി പറയുകയും ചെയ്യും. രണ്ടോ മൂന്നോ തവണ ഇങ്ങനെ ഞാന്‍ കൈക്കൂലി കൊടുത്തിട്ടുണ്ട്.
അവസാന നിമിഷം ടിക്കറ്റ് റദ്ദു ചെയ്യുമ്പോഴും, ബുക്ക് ചെയ്തവര്‍ വരാതെ ഇരിക്കുമ്പോളും R.A.C ടിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ ബെര്‍ത്ത് കിട്ടും. അതെ പറ്റി അറിവില്ലാത്ത കാലത്താണ് നമുക്ക് അവകാശപ്പെട്ട ബെര്‍ത്തിനും കൈക്കൂലി കൊടുത്തത്. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് വഴിയും ഒക്കെ റിസര്‍വേഷന്‍ ലിസ്റ്റിലെ പുതിയ സ്ഥാനം നമ്മുടെ വിരല്‍ തുമ്പില്‍ എത്തുന്നത് കൊണ്ട് കാശു കൊടുക്കേണ്ട സാധ്യത കുറഞ്ഞു.
കൈക്കൂലി വാങ്ങാന്‍ ഉള്ള സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കാന്‍ നമ്മള് മലയാളികള്‍ വളരെ മിടുക്കര്‍ ആണ് . യാതൊരു ലജ്ജയും കൂടാതെ കണക്കു പറഞ്ഞു കൈക്കൂലി ചോദിക്കാനും മടിയില്ല.
ആഗോള,ഉദാരവത്കരണം ഒക്കെ കൊണ്ട് കേരളത്തിലും സര്‍ക്കാര്‍ മേഖലയില്‍ അല്ലാതെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഒട്ടേറെ ജോലി സാദ്ധ്യതകള്‍ കിട്ടുന്നുണ്ട്. കൈക്കൂലി എങ്ങനൊക്കെ വാങ്ങാം എന്ന് അവരും ഗവേഷണം നടത്തി തുടങ്ങി, പല സാധ്യതകളും കണ്ട് പിടിക്കുന്നുണ്ട് എന്ന് ഈയിടെ മനസിലാക്കി.
കഴിഞ്ഞ ഓണത്തിന് നാട്ടില്‍ അവധിക്കു വന്നത് മുംബൈ വഴി ആയിരുന്നു. മുംബെയില്‍ നിന്നും spicejet -ന്റെ domestic service വഴി നെടുംമ്പാശ്ശേരിയിലേക്കും തിരിച്ചും ടിക്കറ്റ് എടുത്തു. ഇന്റര്‍നാഷണല്‍ ഫ്ലൈറ്റില്‍ നമ്മള്‍ക്ക് അനുവദിച്ചിട്ടുള്ള ലഗ്ഗേജ് എത്ര ആയാലും അത് ഇരുപത്തിനാല് മണിക്കൂര്‍ മുമ്പോ പിമ്പോ domestic ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍, അധിക ചിലവില്ലാതെ കൊണ്ട് പോകാവുന്നതാണ്. അല്ലാത്ത പക്ഷം കിലോയ്ക്ക് നൂറു രൂപ അധികം കൊടുക്കേണ്ടി വരും.
ഓണം ഒക്കെ ആഘോഷിച്ച് തിരിച്ചു spicejet -ഇല് മുംബൈ വഴി തിരിച്ചു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി.
ഗള്‍ഫ് എയര്‍ ന്റെ frequent flier കാര്‍ഡ് ഉള്ളതുകൊണ്ട് പത്തു കിലോ കൂടുതല്‍ കൊണ്ടുപോകാം അല്ലാത്ത പക്ഷം ഒരാള്‍ക്ക് ഇരുപതു കിലോ മാത്രമേ ഇക്കോണമി ക്ലാസ്സില്‍ കൊണ്ട് പോകാന്‍ പറ്റു.
എന്നോടൊപ്പം ഉള്ള രണ്ടു വയസുകാരന് മകന്റെയും ടിക്കറ്റ് കൂട്ടുമ്പോള്‍ രണ്ടു പേര്‍ക്കും കൂടി frequent flier ആനുകൂല്യം കൂടെ കൂട്ടി അറുപതു കിലോ വരെ കൊണ്ടുപോകാം.
വീട്ടില്‍ വച്ച് ലഗ്ഗേജ് തൂക്കിയത് അമ്പതിന് മുകളില്‍ വന്നു.കയ്യില്‍ കൊണ്ട് പോകുന്ന ബാഗില്‍ ലാപ്റ്റോപ്പും മകന്റെ അത്യാവശ്യം സാധനങ്ങളും ചേര്‍ത്ത് അഞ്ചാറു കിലോ മാത്രം.
spicejet കൌണ്ടറില്‍ മറുനാടന്‍ എന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരന് ആണ് ബോര്‍ഡിംഗ് പാസ് അടിച്ചു തരുന്നത്.അയാള്‍ മലയാളം ഒന്നും പറഞ്ഞു കേട്ടില്ല. ലഗ്ഗേജ് തൂക്കി വയ്ക്കുന്നത് മലയാളീ ചെറുപ്പക്കാരന്. സാധാരണ ഇത്തരം കൌണ്ടറുകളില്‍ ലഗ്ഗേജ് തൂക്കുമ്പോള്‍ നമുക്ക് നേരെ ഉള്ള ചെറിയ സ്ക്രീനില്‍ എത്ര കിലോ ആയി എന്നത് കാണാന്‍ സാധിക്കും. ആ സൗകര്യം ഇവിടെ കണ്ടില്ല. അതുകൊണ്ട് തന്നെ എത്രയായി എന്ന് ഞാന്‍ മലയാളീ ചെറുപ്പക്കാരനോട് ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല എങ്കിലും ഉടനെ കൌണ്ടറിന്റെ ഇടയ്ക്കു കൂടി എന്നെ കടന്നു പോയി, പതിയെ ചെവിയില്‍ മന്ത്രിച്ചു ' കൂടുതലാണ്'.
ഞാന്‍ കരുതി കൌണ്ടറില്‍ ഇരുന്ന മറുനാടന്‍ അറിയാതെ മറ്റൊരു മലയാളിക്ക് ചെയ്ത ഉപകാരം ആണല്ലോ ഇത് എന്ന്.
ബോര്‍ഡിംഗ് പാസ്സും വാങ്ങി പുറത്തേക്കു നടന്നപ്പോള്‍ ഈ ചെറുപ്പക്കാരന് എന്റെ പുറകെ വന്നു. ഭയങ്കര റിസ്ക് എടുത്തു, ആയിരത്തില്‍ കൂടുതല്‍ ഞാന്‍ കൊടുക്കേണ്ടി വന്നേനെ എന്നൊക്കെ പറഞ്ഞ് എന്നെ ആരും ഇല്ലാത്ത ഒരു മൂലയ്ക്ക് കൊണ്ട് പോയി.
എന്റെ കയ്യില്‍ പോലും പിടിക്കാതെ ഓടി നടക്കുന്ന മകനും പിന്നെ പുറത്തൊരു ബാഗും ഉണ്ട് എന്റെ കൂടെ. പണ്ടാരം, ശല്യം ഒഴിയട്ടെ എന്ന് കരുതി ഞാന്‍ ഒരു നൂറു രൂപ എടുത്തു കൊടുത്തു. ആയിരം രൂപയില്‍ അധികം ലാഭം ഉണ്ടാക്കി അതുകൊണ്ട് ഒരു മുന്നൂറു രൂപ എങ്കിലും പ്രതീക്ഷിച്ചു എന്ന് പറഞ്ഞു അയാള്‍ പോകാതെ നിന്നു. മുംബെയില്‍ നിന്നും gulf air -ല്‍ പോകുന്ന ഇന്റര്‍നാഷണല്‍ യാത്രക്കാരന് ആണ് ഞാന്‍, frequent flier ഉള്ളത് കൊണ്ട് അറുപതു കിലോ വരെ കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടും കൂടുതല്‍ പണം കിട്ടണം എന്ന മട്ടില്‍ അയാള്‍ നിന്നു.
ഒടുവില്‍ ഉള്ളത് വേണമെങ്കില്‍ കൊണ്ട് പോ എന്ന് പറഞ്ഞ്, അവിടെ ഓടി നടക്കുന്ന മകന്റെ അടുത്തേക്ക് ഞാന്‍ പോയി.
യാതൊരു കുഴപ്പവും കൂടാതെ അതേ ലഗ്ഗേജ് gulf air -ല്‍ പിറ്റേ ദിവസം മുംബെയില്‍ നിന്നും കൊണ്ട് പോവാനും കഴിഞ്ഞു.
വെറുതെ നൂറു രൂപ പോയി. ചെറുപ്പക്കാര്‍ സ്വകാര്യ മേഖലയിലും കൈക്കൂലി സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കുന്നു എന്നും മനസ്സില്‍ ആയി.
കുറ്റങ്ങള്‍ മാത്രം അല്ലല്ലോ പറയേണ്ടത്.
ഓണത്തിന്റെ അവധിക്കു നാട്ടില്‍ വച്ച് നല്ല അനുഭവവും ഉണ്ടായിട്ടുണ്ട്.
ഇടി (മിന്നല്‍) കാരണം എന്റെ broadband modem കേടായി.
അതുകൊണ്ട് പത്തനംതിട്ടയിലെ ബി.എസ്.എന്‍.എല്‍ സബ്-ഡിവിഷന് എഞ്ചിനീയര്‍ ഓഫീസില്‍ എത്തി.
സാധാരണ ഇമ്മാതിരി സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ നമ്മളെ ഏറ്റവും വിഷമിപ്പിക്കുക അവിടെ മേശക്കു പുറകില്‍ പ്രത്യേക തരം നിസ്സംഗഭാവത്തോടെ നമ്മെ കണ്ടിട്ടും കാണാത്ത മട്ടില്‍ ഇരിക്കുന്ന ജീവനക്കാര്‍ ആണ്. ആരോടാണ് നമ്മുടെ ആവശ്യം പറഞ്ഞ് അത് സാധിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുക? പലപ്പോഴും അവിടെ കാണുന്ന ആരോടെങ്കിലും ഇടിച്ചു കയറി ചോദിക്കേണ്ടി വരും.
"ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്തും." എന്ന് പറയാറില്ലേ. അതിനു അര്‍ത്ഥം ആര്‍ക്കെങ്കിലും മനസിലായില്ലെങ്കില്‍ അവരെ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ഒന്ന് കൊണ്ടുപോവുക.
സബ്- ഡിവിഷന് എഞ്ചിനീയര്‍ ഓഫീസിലും ഒന്നു രണ്ടു മേശക്കു പുറകില്‍ ഇതേ നിസ്സംഗ ഭാവത്തോടെ ആളിരുപ്പുണ്ട്. അവിടെ പക്ഷെ എഞ്ചിനീയര്‍ തന്നെ എന്ത് വേണം എന്ന് എന്നോട് ചോദിച്ചു, എന്റെ ആവശ്യം പറഞ്ഞപ്പോള്‍ രാവിലത്തെ തിരക്ക് ഒന്നു കഴിയട്ടെ പത്തു മിനിറ്റ് അവിടെ ഇരിക്കാന്‍ പറഞ്ഞു.
സമാധാനം ആയി അവിടെ ഇരുന്നു. അല്‍പ്പം കഴിഞ്ഞു ഒരല്പം പ്രായം ഉള്ള ഒരമ്മാവന്‍ അവിടെ എത്തി അയാളോടും എഞ്ചിനീയര്‍ തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, അമ്മാവന്റെ വീണ്ടും വീണ്ടും ഉള്ള ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പറഞ്ഞു വിട്ടു. കുറെ കഴിഞ്ഞു എന്നെയും വിളിച്ചു വെള്ള പേപ്പറില്‍ പുതിയ modem ആവശ്യപ്പെട്ടുള്ള അപേക്ഷ എഴുതി വാങ്ങി.
ഇങ്ങനെ നന്നായി പെരുമാറാനും അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട്.
കൈക്കൂലി- നവ സാദ്ധ്യതകള്‍
Subscribe to:
Post Comments (Atom)
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)
ARCHIEVES
-
▼
2009
(25)
-
▼
October
(12)
- അണ്ണാറക്കണ്ണന്
- ഒരു സ്വാശ്രയ കമ്പ്യൂട്ടര്‍ പഠനം.
- തീപ്പൊരി
- പാകിസ്ഥാനെ കാത്തുക്കൊള്ളണേ ദൈവമേ.
- യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും
- മില്യണ്‍ ഡോളര്‍ സിനിമ.
- എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.
- മിശിഹാരാത്രി = ശിവരാത്രി?
- കഥ ഇതുവരെ - ഡോ. ഡി. ബാബു പോള്‍.
- ചെങ്ങറ സമരം തീര്‍ന്നതായി റിപ്പോര്‍ട്ട്.
- കൈക്കൂലി- നവ സാദ്ധ്യതകള്‍
- ഗാന്ധിജിയെ വെറുതെ വിടുക.
-
▼
October
(12)
പത്തനംതിട്ട ബി എസ് എന്‍ എല്‍ ലെ ജീവനക്കാര്‍ പൊതുവേ വളരെ നല്ല രീതി ആണ് ..
എനിക്കും നല്ല അനുഭവം ആണ് ബ്രോഡ് ബാന്‍ഡ് ന്റെ കാര്യത്തിനായി അവിടെ കയറി ഇറങ്ങിയപ്പോള്‍ ഉണ്ടായതു ..
http://shibu1.blogspot.com/2009/08/bsnl.html
ഇതിലെ ‘ബ്രോഡ്ബാന്‍ഡ്’ അനുഭവം പത്തനംതിട്ടയിലെയാണ്.
ഹാഫ് കള്ളന്, തെക്കേടന്‍ ,
സമാനമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് അറിഞ്ഞതില്‍ സന്തോഷം.
അതെ, ആദ്യമായി വിദേശയാത്ര ചെയ്യാന്‍ നില്ക്കുന്ന എന്റെ പാസ്പോര്ട്ടില് ഉറുമ്പ് ചത്തിരുന്ന പാട് കണ്ട് ഇന്‍ഡ്യന്‍ ഗവര്‍മ്മെന്റ് പോപ്പര്‍ട്ടി നശിപ്പിച്ചു എന്ന് പറഞ്ഞ് എന്റെ യാത്ര മുടക്കാന്‍ ശ്രമിച്ചു, മുംബയിലെ ഇമിഗ്രേഷന്‍ വിഭാഗം. കാശു തന്നാല്‍ നേരത്തേ തീരുമായിരുന്നത്രേ...
ഗവണ്മെന്റ് ഓഫീസില്‍ കാര്യങ്ങള്‍ നടന്നു കിട്ടാന്‍ ഇപ്പോ വളരെ എളുപ്പമാണ്.
ഈ ഐഡിയ ഒരു പ്രയോഗിച്ചുനോക്കൂ.
1. കൃത്യമായി അപ്ലിക്കേഷന്‍ കൊടുക്കുക. അപ്ലിക്കേഷന്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായിരിക്കണം. അത് അവര്‍ കൈപ്പറ്റി എന്ന രസീത് വാങ്ങുക. ഇത് വളരെ പ്രധാനമാണ്.
2. കാര്യം നടന്നുകിട്ടാന്‍ എത്ര കാലതാമസം എടുക്കും എന്ന് അപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ ചോദിച്ച് മനസ്സിലാക്കുക. കൂടുതല്‍ സമയം എടുക്കുമെങ്കില്‍ എങ്ങിനെ, എന്തുകൊണ്ട് എന്ന് ചോദിച്ച് മനസ്സിലാക്കുക.
3. പറഞ്ഞ സമയം കഴിഞ്ഞും കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ഒന്നു രണ്ടു പ്രാവശ്യം ഫോളോ-അപ്പ് ചെയ്യുക.
എന്നിട്ടും നടന്നില്ലെങ്കില്‍ ഈ ടെക്ക്നിക്ക് പ്രയോഗിക്കുക
ഞാന്‍ ഇന്ന നമ്പറില്‍ തന്ന അപേക്ഷയിന്മേല് എന്ത് നടപടി എടുത്തു, ഇപ്പോ ആ ഫയലിന്റെ അവസ്ഥ എന്ത്? , നടപടികള്‍ പൂര്‍ത്തിയാകാന്‍ എത്ര സമയം എടുക്കും, നിരസിച്ചെങ്കില്‍ അതിന്റെ കാരണം തുടങ്ങിയവ അറിയണം എന്നുകാണിച്ച് വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ കൊടുക്കുക. കൊടുക്കേണ്ടത് Public Information Officer,- name of office -.
10 രൂപയുടേ ചെലവേ ഉള്ളൂ. ഈ അപേക്ഷ കൊടുത്തതിനും കൈപ്പറ്റി എന്ന റസീപ്റ്റ് വാങ്ങണം.
ഇനിയല്ലേ രസം, അപ്ലീക്കേഷന്‍ കൈപ്പറ്റി 35 ദിവസത്തിനുള്ളില്‍ (ഒഴിവുദിവസങ്ങള്‍ ഉള്‍പ്പെടെ) മറുപടി തന്നില്ലെങ്കില്‍ പിന്നീടു വരുന്ന ഓരോ ദിവസത്തിനും 250 രൂപ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് ട്രഷറിയില്‍നിന്ന് നേരിട്ട് കട്ട് ചെയ്യും. അത് പരമാവധി 25000 രൂപവരെ പോകും. പിന്നീട് ആ ഉദ്യോഗസ്ഥനെതിരെ ഡിപ്പാര്‍ട്ട്മെന്റല്‍ നടപടിയും ഉണ്ടാകും.
നമുക്ക് വേണ്ട വിവരങ്ങള്‍ തരുന്നത് ഫയല്‍ രൂപത്തിലാണെങ്കില്‍ കോപ്പിയെടുക്കാനുള്ള ചാര്‍ജ്ജ് കൊടുക്കണം.
ഇനി നമുക്ക് നേരിട്ട് അവരുടെ ഫയല്‍ പരിശോധിക്കണോ അതിനുമുണ്ട് വഴി. അപേക്ഷ കൊടുക്കുക. അവര്‍ പറഞ്ഞ ദിവസം ഓഫീസില്‍ ചെല്ലുക. ഫയല്‍ പരിശോധിക്കുക. ആദ്യത്തെ 1.5 മണിക്കൂറിന് (1.5 ആണെന്ന് തോന്നുന്നു. കൃത്യമായി ഓര്‍മ്മയില്ല)കാശൊന്നും നല്‍കേണ്ട. പിന്നീട് വരുന്ന ഓരോ മണിക്കൂറിനും നിശ്ചിത സംഖ്യ. (20 രൂപ ആണെന്നാണോര്‍മ്മ) കൊടുത്താല്‍ പരിശോധന തുടരാം.
കേരളാ ഗവണ്മെന്റിന്റെ സൈറ്റ്
http://rti.kerala.gov.in/
Please read the FAQ
http://rti.kerala.gov.in/faq.htm
ഇങ്ങനെ കാശു പോയ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഇവിടെ
http://rti.kerala.gov.in/penalties.htm
സംഗതി രസായില്യേ?
ലവന്മാരെ എല്ലാം ഒരു പാഠം പഠിപ്പിക്കണം എന്ന് തോന്നുന്നില്ലേ..?
അപ്പോ നടക്കട്ടെ കാര്യങ്ങള്‍
നമ്മളുടെ ഭാഗം ശരിയാണെങ്കില്‍
“നമ്മുടെ ഭാഗം ശരിയാണെങ്കില്‍“ എന്നത് കമന്റിന്റെ ഭാഗമല്ല. അറിയാതെ വന്നുപെട്ടതാണ്.
കുട്ടു,
വിവരാവകാശ നിയമപ്രകാരം ഉള്ള നടപടി ക്രമം ആണ് മുകളില്‍ പറഞ്ഞത്.
നന്ദി,
Thank you all, for passing such experiences and valuable informations.