പാകിസ്ഥാനെ കാത്തുക്കൊള്ളണേ ദൈവമേ.

സ്ഫോടന പരമ്പരകളുമായി പാകിസ്താന്‍ വിറങ്ങലിക്കുമ്പോള്‍, അവിടത്തെ സാധാരണ ജനങ്ങളെ ഓര്‍ത്ത് ഈ ഒരു പ്രാര്‍ത്ഥനയെ മനസ്സില്‍ വരുന്നുള്ളൂ.

തങ്ങള്‍ വിതച്ചത് നൂറു മേനിയായി കുടുംബത്ത് കിട്ടുമ്പോള്‍ എങ്കിലും ഇവര്‍ ഒരു പാഠം പഠിക്കുമോ?

8 comments:

മാണിക്യം said...
on

ശ്രീ ജോണ്‍ ചാക്കോയുടെ പോസ്റ്റ് വായിക്കുന്നതിനു തൊട്ടു മുന്നെ
ഞാന്‍ വായിച്ചത് ശ്രീയുടെ പോസ്റ്റ് ആണ് ...
വളരെ സത്യം എന്നു തോന്നി.
സമയം കിട്ടിയാല്‍ "ശ്രേയസ്"നോക്കൂ.

കര്‍ണനാരെന്ന രഹസ്യം അറിഞ്ഞാല്‍ യുദ്ധങ്ങളുണ്ടാകില്ല.
കര്‍ണന്‍ സഹോദരനാണ്. നമ്മുടെ ശത്രുപക്ഷത്ത് കര്‍ണനാണ്.
നാം ഇല്ലാതാക്കാനാഗ്രഹിക്കുന്ന ആളുടെ ഭൂതകാലം അന്വേഷിച്ചു
ചെന്നാല്‍ നാം പിറന്ന അതേ വിശ്വയോനിയിലൂടെയാണ് അയാളും ജനിച്ചതെന്നറിയാം. മാതൃത്വം ഒന്നെന്നറിഞ്ഞാല്‍ പിന്നെ വിദ്വേഷമില്ല. ആ അറിവാണ് യഥാര്‍ഥ ജ്ഞാനം.

പാകിസ്താനോട് വിദ്വേഷം പുലര്‍ത്തുന്നതാണ് ദേശാഭിമാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതുതെറ്റാണ്. വിദ്വേഷത്തിലൂടെ സത്യം അറിയാന്‍ സാധ്യമല്ല. മുഴുവന്‍ പാകിസ്താനും കര്‍ണനെ പ്രതിനിധാനം ചെയ്യുന്നു.

പാഞ്ചജന്യവും ദേവദത്തവും മുഴക്കി അഗ്നിഭഗവാന്‍ നല്‍കിയ രഥത്തിലേറിയുള്ള കൃഷ്ണാര്‍ജുനന്മാരുടെ രംഗപ്രവേശം മനുഷ്യവംശത്തിന്റെ ജനനത്തെയാണ് സൂചിപ്പിക്കുന്നത് . മനുഷ്യജന്മം മറ്റു ജന്മങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്ന് പറയുന്നത് വിവേകമുള്ളതു കൊണ്ടാണ്. മറ്റു മൃഗങ്ങള്‍ക്ക് ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവയേയുള്ളൂ. ചെയ്യാനും ചെയ്യാതിരിക്കാനും മറിച്ചു ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് വിവേകം.
http://sreyas.in/category/texts/bhagavad-gita

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
on

നല്ല പോസ്റ്റ്.
ജോണ്‍, നല്ല പോസ്റ്റുകളുമായി ഇനിയും തുടരൂ.

കുഞ്ഞൻ said...
on

jhon maashe..

u said it, and manikyamma's comment is also gud one

ശ്രീ said...
on

എന്ത് പറയാനാണ് മാഷേ...

noordheen said...
on

അതേ വിശ്വയോനിയിലൂടെയാണ് ശ്രീ ജോണ്‍ ചാക്കോ, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, കുഞ്ഞൻ etc ജനിച്ചതെന്നറിയാം :)

കണ്ണനുണ്ണി said...
on

നോക്ക് മാഷെ .. ഭരണകൂടങ്ങള്‍ ചെയ്യുന്ന തെറ്റിന് ഒരിക്കലും സാദാരണ ജനങ്ങള്‍ ഉത്തര വാദികളല്ല .
പ്രത്യേകിച്ചും പാകിസ്ഥാനെ പോലെ ജനാടിപത്യത്തിനു പേപ്പര്‍ വെയിട്ടിന്റെ വില പോലും ഇല്ലാത്ത ഒരു രാജ്യത്ത്...
അവിടുത്തെ..സാദാരണ ജനങ്ങള്‍.. അവര്‍ നമ്മുടെ സഹോദരന്മാരാണ്...സമാധാനം കാംഷിക്കുന്നവര്‍...പാവങ്ങള്‍...

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

ഭീകരരും ചെലവ് ചുരുക്കല്‍ തുടങ്ങി എന്നും തോന്നുന്നു.
കടല് കടന്നും, അതിര്‍ത്തിയിലെ മുള്ളുവേലി കടന്നും ഒക്കെ വരുന്നതിലെ സാമ്പത്തിക,സമയ, ഊര്‍ജ്ജ്വ നഷ്ട്ടം ഒഴിവാക്കാന്‍ അവര്‍ ബോംബുകള്‍ അവിടെ തന്നെ പൊട്ടിക്കുന്നു.

അരുണ്‍ കായംകുളം said...
on

വിതച്ചതെ കൊയ്യു!!

Find It