മിശിഹാരാത്രി = ശിവരാത്രി?

അടുത്തിടെ ഇമെയില്‍ വഴി ലഭിച്ച ഒരു വാര്‍ത്ത‍.ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതാണോ എന്നുറപ്പില്ല. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ആരെങ്കിലും തട്ടികൂട്ടി ഫോര്‍വേഡ് ചെയ്തു തുടങ്ങിയതാവാനും സാധ്യത ഉണ്ട്.

എന്തൊക്കെ ആയാലും വിഷലിപ്തമായ ചില വസ്തുതകള്‍ ഇതില്‍ കാണാനുണ്ട്.
ഞാന്‍ അംഗം ആയിരിക്കുന്ന സിറിയന്‍ കത്തോലിക്കാ വിഭാഗത്തിലെ സഭാതലവന്‍ ആണ് ചിത്രത്തില്‍.

കേരളത്തിലെ ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് സിറിയന്‍ ആരാധനക്രമം പിന്തുടരുന്ന സഭകള്‍ പലപ്പോഴും ഹൈന്ദവം എന്ന് പറയപ്പെടാവുന്ന പല ആചാരങ്ങളും പിന്തുടരുന്നതായി തോന്നിയിട്ടുണ്ട്.പള്ളിയിലും, വിവാഹത്തിനും ഒക്കെ നിലവിളക്ക് ഉപയോഗിക്കുന്നത്( നിലവിളക്കിനു മുകളില്‍ കുരിശുണ്ടാവും എങ്കിലും) ഒരു ഉദാഹരണമായി പറയാന്‍ കഴിയും.


1. ദസറ ഉത്സവം 'ദസറ പെരുന്നാള്‍' ആയി.

2.എഴുത്തിനിരുത്തല്‍ 'എഴുത്ത് കൂദാശ' ആയി.

3. എന്റെ ഓര്‍മ്മയില്‍ കണ്ടിട്ടുള്ള എഴുത്തിനിരുത്തല്‍ 'ഹരിശ്രീ ഗണപതായെ നമഃ' എന്നും, ശേഷം 'ത്രീയേക ദൈവത്തിന് സ്തുതി' എന്നും മണലിലോ അരിയിലോ എഴുതുന്നതാണ്. ഇവിടെ മലരും വെളുത്തുള്ളിയും (ഇതെന്തിനാണെന്നു ഒട്ടുമേ മനസിലായില്ല) നിറഞ്ഞ തളികയില്‍ 'ഈശോ മറിയം' എന്ന് മാത്രം എഴുതുന്നു.

4. കുഞ്ഞാടുകള്‍ എന്നൊരു പ്രയോഗം പരിഹാസ്യമായി പോകുന്നു ഇവിടെ.

5.ലക്ഷ്മിയും സരസ്വതിയും ഒക്കെ മാറി നിന്ന് പകരം സഭയിലെ വിശുദ്ധന്മാരുടെ പടം വച്ച് കുരിശും കൊന്തയും മെഴുകുതിരിയും സാക്ഷി നിര്‍ത്തി എഴുതിക്കുന്നു.

6.ഇതില്‍ ഏറ്റവും രസകരമായതാണ് മിശിഹാ രാത്രി ലോപിച്ച് ശിവരാത്രി ആയെന്ന വാദം.പണ്ടൊരു പാസ്റ്റര്‍ K.A. എബ്രഹാം ത്രിവര്‍ണ പതാകയെ പുതിയൊരു വ്യാഖ്യാനം കൊടുത്തത് നമ്മളൊക്കെ കണ്ടതാണ്. ഇതും ഒരു തമാശ.

സഭ ഔദ്യോഗികമായി ഇങ്ങനെ ഒരു നിലപാട് എടുക്കും എന്ന് എനിക്ക് ഒരിക്കലും തോനുന്നില്ല.
പക്ഷെ പരസ്പര ഐക്യത്തില്‍ കേരളത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്താന്‍ വിഷലിപ്തമായ ഇത്തരം വാദഗതികള്‍ മുമ്പോട്ട്‌ വരുന്നത് നന്നല്ല.


Edit:ഇതാരോ തട്ടിക്കൂട്ടിയത് തന്നെ. സെബിന്റെ വിശദമായ പോസ്റ്റ്‌.
മിശിഹാരാത്രിയോ മഹാശിവരാത്രിയോ?

15 comments:

മനുഷ്യ വിദൂഷകന്‍ said...
on

ആളുപുളിയ്ക്ക് ആശംസകള്‍

കുയ്യാന said...
on

ഈ mail forward original ആണെന്നു തൊന്നുന്നില്ല.എന്തായാലും അതില്‍ എഴുതി വെച്ചിരിക്കുന്നതു ശുദ്ധ വിവരക്കേടാണെന്നു എടുത്തു പറയണ്ട കാര്യമില്ല...! വളരെ കുറച്ചു വര്‍ഷങ്ങളെ ആയിട്ടുള്ളു ക്രിസ്തിയന്‍ പുരൊഹിതന്മാര്‍ പള്ളിയുടെ ആഭിമുഖ്യ്ത്തില്‍ എഴുത്തിനിരുത്തു തുടങ്ങിയിട്ടു. താലിയും നിലവിളക്കും പള്ളിമുറ്റതെ കൊടിമരവും ഒക്കെ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണെന്നു അറിഞ്ഞു കൊണ്ട് തന്നെയാണു, അഭിമാനത്തോടെ, ഭാരതീയ ക്രിസ്ത്യാനികള്‍ പിന്തുടര്‍ന്നു പോരുന്നത്.

cALviN::കാല്‍‌വിന്‍ said...
on

http://absolutevoid.blogspot.com/2009/10/blog-post_17.html

സാജന്‍| SAJAN said...
on

ജോണ്‍ , സാമാന്യ ബോധമുള്ളവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ, ഏതോ വിരുതന്‍ സ്വന്തം ഭാവനയില്‍ നിന്ന് ചമച്ച വാര്‍ത്തയാണിതെന്ന്!
ഇതും ഫോര്‍വേഡ് ചെയ്ത്, ഇതിന്റെ ലാഭം ക്രിസ്ത്യന്‍ സഭകളുടെമേല്‍ അടിച്ചാക്ഷേപിക്കുന്നവര്‍ക്കൊരു സ്പെഷ്യല്‍ സലാം !

അക്ഷരഭ്യാസമുള്ള ഒരു പത്രപ്രവര്‍ത്തകനും ക്രിസ്തുവിനെ കൃസ്തുവും , ക്രിസ്ത്യാനിയെ കൃസ്ത്യാനിയും ആക്കില്ല :)

പോരാത്തതിനു, മൊത്തത്തില്‍ ആക്കിയുള്ള ഈ എഴുത്ത് മാത്രം മതി ഇതിന്റെ സത്യാവസ്ഥ മനസിലാക്കാന്‍, ഇതൊക്കെ സത്യമാണെന്ന് കരുതി ഫോര്‍വേഡ് ചെയ്യുന്നവന്റെ ബുദ്ധിയൊക്കെ അപാരമെന്ന് പറയാതെ വയ്യ!

യാരിദ്‌|~|Yarid said...
on

സത്യാവസ്ഥ എന്താണെന്ന് ഇവിടെ സെബിൻ എഴുതിയിട്ടുണ്ട്.

.മിശിഹാരാത്രിയോ മഹാശിവരാത്രിയോ?

നാട്ടുകാരന്‍ said...
on

എന്തായാലും അതില്‍ എഴുതി വെച്ചിരിക്കുന്നതു ശുദ്ധ വിവരക്കേടാണെന്നു എടുത്തു പറയണ്ട കാര്യമില്ല...!

കാരണം ഇതല്ല ഇതിലപ്പുറവും നമ്മുടെ സഭകൾ ചെയ്യും!
ഇപ്പോൾ മതസൌഹാർധം ഒരു ഫാഷൻ ആണല്ലോ! എന്നാൽ ഈ സൌഹാർദം സ്റ്റേജിലും പ്രസങത്തിലും മാത്രം!

ദസറപ്പെരുന്നാൾ ആഘോഷിക്കുന്ന അനെകം ക്രിസ്ത്യാനികൾ ഉള്ളതിനാൽ ആ പണം മറ്റിടങ്ങളിൽ പോകാതിരിക്കാൻ നമ്മളും തുടങ്ങി ഈ ഏർപ്പാടുകൾ! ഓർത്തഡോക്സ് സഭ മനോരമക്കൊപ്പം ഈ പരിപാടി നന്നായി നടത്തുന്നുണ്ട്!

ഈശോയെ പീലാത്തോസും കയ്യപ്പാസും കൂടി കുരിശിൽകേറ്റിയ്യിട്ട് വർഷത്തിലൊന്നു വരാൻ അനുവാദം കൊടുത്തു! അങ്ങനെ എല്ലാവർഷവും ഈശോ വരുന്ന ദിവസമാണ് ഈസ്റ്റർ! അതായതു ക്രിസ്ത്യാനികളുടെ ഓണം യഥാർത്തത്തിൽ ഈസ്റ്ററാണ് . ഇപ്പോൾ പിടികിട്ടിയോ?

Kerala said...
on

സഭയെ നല്ല വഴിക്ക് നടത്താന്‍ ഇവിടെ ജീവിച്ചിരിക്കുന്ന ബ്ലോഗര്‍മാരായ ചില "പുണ്യവാളന്മാര്‍" വളരെ കഷ്ടപെടുന്നുണ്ട്.
സ്വയംസേവകന്മാരും "ഉത്തരംതാങ്ങികളുമായ" ഇത്തരം മുറിവൈദ്യന്മാരുടെ അറിവുകളും വെളിപെടുത്തലുകളും സഭക്ക് ഉപകാരപ്രധമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!

ഇനി ദൈവം തന്നെ നേരിട്ട് ഇവരെ പ്രവാചകന്മാരായി അയച്ചാതാണോ എന്നും സംശയിക്കണം. കാരണം മറുത്തു പറഞ്ഞാല്‍ ഇവര്‍ ശപിച്ചുകളയും. മാത്രമല്ല മറുത്തു പറയുന്നവര്‍ വിവരംകെട്ടവരും വഷളന്‍മാരും ആണിവരുടെ കണ്ണില്‍.
സഭയുടെ വീക്ഷണത്തില്‍ തീര്‍ത്തും അപ്രസക്തവും അപ്രധാനവുമായ ഇത്തരം കാര്യങ്ങള്‍ കുത്തിപൊക്കി കൊണ്ടുവരുന്നതില്‍ ആര്‍ക്കാണ് നേട്ടം എന്നുകൂടി ചിന്തിച്ചാല്‍ വളരെ നന്നായിരിക്കും!
താഴെ കൊടുത്തിട്ടുള്ള ലിങ്കുകളും ഇതുപോലുള്ള ശ്രമത്തിന്റെ ഭാഗമാണ്.
http://www.nammudeboolokam.com/2009/09/blog-post_10.html
http://www.nammudeboolokam.com/2009/10/blog-post_05.html

Kerala said...
on

ഞാനീ ബ്ലോഗ്‌ കാണുന്നത് "കൂതരവലോകനതിലൂടെ" ആണ്. ദീപക് രാജ് എന്ന ബ്ലോഗ്ഗേറെ എല്ലാവര്ക്കും അറിയാം. സാമാന്യം വിവരവും വിദ്യാഭാസവും ഉള്ള ഇദ്ദേഹം വിമര്‍ശനപരമായ പല ബ്ലോഗും എഴുതിയിട്ടുണ്ട്. ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അംഗീകാരവും കിട്ടിയ വ്യക്തിയാണ്.
പക്ഷെ തന്റെ നിര്‍ദോഷം എന്ന തോന്നാവുന്ന ചില ബ്ലോഗുകളില്‍ ഒളിഞ്ഞും തെളിഞ്ഞും ക്രിസ്ത്യന്‍ സഭകളുടെ "തെറ്റുകള്‍" ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്‌. ക്രൈസ്തവ സഭകളെ അവഹേളിക്കുന്നതോടൊപ്പം ഹൈന്ദവ വിശ്വാസങ്ങളെ പോക്കിപിടിക്കുന്നതുമായ ബ്ലോഗുകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ഇതാ.
http://superparatta.blogspot.com/2009/01/blog-post.html
http://superparatta.blogspot.com/2009/01/28.html
http://superparatta.blogspot.com/2008/12/13.html
http://superparatta.blogspot.com/2009_02_01_archive.html
ഇതൊക്കെ കാണുമ്പോള്‍ ഇദ്ദേഹം ഇന്ത്യയില്‍ കഠിനാധ്വാനം ചെയ്തു തീര്‍ത്തും ഹൈന്ദവനായി ജീവിക്കുന്ന വ്യക്തിയാണെന്ന് ചിലരെങ്കിലും ധരിക്കും. എന്നാല്‍ ഉപജീവനത്തിന് പലരെയും പോലെ ഇദ്ദേഹവും ക്രിസ്ത്യന്‍ രാജ്യമായ അയര്‍ലണ്ടിലാണ് സുഖവാസം.
മറ്റു വ്യക്തിപരമായ പരാമര്‍ശത്തില്എക്ക് പോകുന്നില്ല.
സഭയെ തെറി പറയുമ്പോള്‍ ഇവര്‍ക്കുണ്ടാവുന്ന പരമാനന്ദം കണ്ടു രസിക്കുന്ന ചില "കുഞ്ഞാടുകള്‍" ബൂലോഗത്തില്‍ ഉണ്ട്. ഇവരെ വഴിയെ പരിചയപെടാം.....

ദീപക് രാജ്|Deepak Raj said...
on

പ്രിയ കേരള

താങ്കളുടെ ബ്ലോഗുകള്‍ കണ്ടിട്ടില്ല. വായനക്കാരന്‍ ആണെന്ന് കരുതി പറയട്ടെ, ഞാന്‍ അയര്‍ലണ്ടില്‍ താമസിക്കുന്നു എന്നുകരുതി എന്റെ ചിന്താധാരയെ ഇവിടെ സര്‍ക്കാരിനോ, സഭയ്ക്കോ പണയപ്പെടുത്തിയല്ല ജീവിക്കുന്നത്. വാസസ്ഥലത്തോട് വിധേയത്തം കാട്ടി എഴുതിയിരുന്നെങ്കില്‍ ഭാരതത്തിലെ ഏവരും ഹൈന്ദവതയ്ക്ക് അനൂകൂലമായും പ്രകീര്‍ത്തിച്ചും, ഗള്‍ഫ്‌ നാടുകളില്‍ താമസിക്കുന്ന എല്ലാവരും ഇസ്ലാം മതത്തിനെ പ്രീണിപ്പിച്ചും മാത്രമേ എഴുതി കാണാവൂ.. അങ്ങനെ നടക്കുന്നുവെന്നു തോന്നുന്നുണ്ടോ. താമസസ്ഥലത്തിന് അനുസരിച്ച് എഴുതുക എന്നതിനര്‍ത്ഥം അപ്പപ്പോള്‍ കാണുന്നവനെ അപ്പന്‍ എന്ന് വിളിക്കുന്നു എന്നതാണ് സത്യം.

അഭയകെസിനെ കുറിച്ച് എഴുതിയത് പലരെയും ചൊടിപ്പിച്ചു എന്നറിയാം. പക്ഷെ നിക്ഷ്പക്ഷമായി (അങ്ങനെ ഒന്നുണ്ടോ എന്നറിയല്ല.) ചിന്തിക്കുന്നവര്‍ സ്വതന്ത്രമായ അന്വേഷണത്തെ സഭയോ അധികാര കേന്ദ്രങ്ങളോ നിര്‍ബാധം സ്വാധീനിച്ചു എന്ന് മനസ്സിലാക്കും. അതെനെതിരെ പ്രതികരിക്കാന്‍ മടിക്കണോ. ദീപക് രാജ് എന്നയാളുടെ ബ്ലോഗ്‌ വായിച്ചിട്ടുണ്ട് എന്നാണല്ലോ താങ്കള്‍ അവകാശപ്പെടുന്നത്, ഹൈന്ദവ, ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ക്കെല്ലാം എതിരായി അല്ല മറിച്ച് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി മാത്രമേ എഴുതാറുള്ളൂ. ഹൈന്ദവ മത ഗ്രന്ഥങ്ങളെ കുറിച്ച് പലപ്പോഴും എഴുതിയതുകൊണ്ടാവം ഞാന്‍ ഹിന്ദു തീവ്രവാദി ആണെന്ന തോന്നല്‍ ഉണ്ടായത്. ഹിന്ദു ആയതില്‍ അഭിമാനിക്കുന്ന എന്നാല്‍ ഭാരതം ഹിന്ദുക്കളുടെ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ തോന്ന്യവാസം ആര് കാണിച്ചാലും അത് സഭാധ്യക്ഷനോ സ്വാമിയോ ചെയ്യുന്നു എന്നുകരുതി മിണ്ടാതിരിക്കാന്‍ മടികാണിക്കുന്ന ഒരാളാണ് ഞാന്‍. ഒരുപക്ഷെ ഒരു ഇടതുപക്ഷ അനുഭാവി ആയതുകൊണ്ടാവാം മത നേതാക്കന്മാരില്‍ ചിലരെങ്കിലും കാണിക്കുന്ന വൃത്തികേടുകളെ കണ്ണുമടച്ചു വിശ്വസിക്കാന്‍ മടികാണിക്കുന്നത്.

ഈ പോസ്റ്റില്‍ ആളുപുളി പറഞ്ഞപോലെ ഈ ഫോര്‍വേഡ് തട്ടിക്കൂട്ടിയതാണോ എന്നറിയത്തതുകൊണ്ടാണ് എന്റെ പോസ്റ്റിലും ആരുടേയും പേര് വെയ്ക്കാഞ്ഞത്. ആളുപുളിയും എഴുതിയ കാര്യങ്ങള്‍ വായിച്ചു കാണുമല്ലോ. എന്തായാലും സെബിന്റെ പോസ്റ്റ്‌ ഈ വിഷയത്തില്‍ വെളിച്ചം വീശുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുപക്ഷെ ഓരോ മതങ്ങള്‍ക്കെതിരെയും നടക്കുന്ന വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം കൂടുന്നു എന്നറിയുന്നതില്‍ വിഷമമുണ്ട്.

ദീപക് രാജ് എന്ന ബ്ലോഗ്ഗേറെ എല്ലാവര്ക്കും അറിയാം. സാമാന്യം വിവരവും വിദ്യാഭാസവും ഉള്ള ഇദ്ദേഹം വിമര്‍ശനപരമായ പല ബ്ലോഗും എഴുതിയിട്ടുണ്ട്. ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അംഗീകാരവും കിട്ടിയ വ്യക്തിയാണ്.

ഇതങ്ങു സുഖിച്ചു കേട്ടോ... എന്നെ ആരെങ്കിലും അറിയുമെന്നുള്ളത് എനിക്കുതന്നെ അറിയാത്ത കാര്യമായിരുന്നു.

താങ്കള്‍ പറഞ്ഞപോലെ ഹിന്ദുവായി ജീവിക്കണമെങ്കില്‍ ഇന്ത്യയില്‍ കഠിനാധ്വാനം ചെയ്തു ജീവിക്കണമെന്ന് ഒരു ഗ്രന്ഥത്തിലും ഞാന്‍ വായിച്ചിട്ടില്ല. ക്രിസ്ത്യനായി ജീവിക്കണമെങ്കില്‍ എവിടെ ജീവിക്കണം. അപ്പോള്‍ ഇസ്ലാമായി ജീവിക്കനാണോ ആളുകള്‍ സൌദിയില്‍ പോകുന്നത്.

ഡ്യാങ്കൂ..........
സ്നേഹത്തോടെ
(ദീപക് രാജ്)

Kerala said...
on

ദീപകിന്റെ മറുപടി പ്രതീക്ഷിച്ചു. ഇത്രപെട്ടെന്നു വിശദമായി എഴുതുമെന്നു വിചാരിച്ചില്ല.
ദീപക് ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ, ഞാനും ഹൈന്ദവ വിശ്വാസങ്ങളെ ആദരിക്കുന്നവനാണ്. (കുറച്ചു അഹങ്കാരത്തോടെ പറയട്ടെ, ദീപകിനെക്കാളും കൂടുതല്‍ ആദരിക്കുന്നു).
ഹൈന്ദവ വിശ്വാസത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയും നരഹത്യ വരെ ചെയ്യുകയും ചെയ്യുന്ന ഹിന്ദുക്കളെ നമ്മുക്ക് വാര്‍ത്തകളിലൂടെ പരിചയം ഉണ്ട്. അത് പക്ഷെ ഹൈന്ദവ മതത്തിന്റെ സന്ദേശം ഇതൊക്കെയാണ് എന്ന് ഞാന്‍ ഇതുവരെ വിചാരിച്ചിട്ടില്ല. അതുപോലെ തന്നെ ഇസ്ലാമിന്റെ മൂല്യങ്ങളെയും കുറച്ചു കാണാന്‍ എനിക്ക് സാധിക്കില്ല. ഇതിനര്‍ത്ഥം ഈ മതങ്ങളില്‍ വിശ്വസിക്കുന്ന ചില അസുരന്മാര്‍ ചെയ്തു കൂട്ടുന്ന തിന്മകളെ കണ്ടില്ല എന്ന് നടിക്കണം എന്നോ, പറയാന്‍ പാടില്ല എന്നോ അല്ല.
അതിനുപകരം ഇതര വിശ്വാസങ്ങളുടെ നന്മ കാണുവാനാണ് ശ്രമിക്കുന്നത് നല്ലത്. അതില്ലെങ്കില്‍ ഒരിക്കലെങ്കിലും അത് പറയാന്‍ കഴിയണം.
താങ്കളുടെ ബ്ലോഗില്‍ ക്രൈസ്തവ വിശ്വാസത്തെയും ഇസ്ലാം വിശ്വാസത്തെയും അപകീര്തിപെടുതുന്ന കാര്യം അല്ലാതെ മറ്റൊന്നും കണ്ടില്ല. ഇനി എന്തെങ്കിലും നല്ലത് മറ്റു മതങ്ങളെ കുറിച്ച് താങ്കള്‍ എഴുതിയിട്ടുട്ടെന്കില്‍ ഒന്ന് പറയൂ. എന്റെ വാക്കുകള്‍ ഒരു ക്ഷമാപണത്തോടെ തിരിച്ചെടുക്കാം.
മറ്റു വിശദികരണതിലേക്കു പോകുന്നില്ല, പക്ഷെ ഇനിയും ഇത്തരം തറ പരിപാടി തുടരാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ കൂടുതല്‍ തെളിവ് സഹിതം തിരിച്ചും പ്രതീക്ഷിക്കാം.

സ്നേഹപൂര്‍വ്വം
ബിജു

ദീപക് രാജ്|Deepak Raj said...
on

വിമര്‍ശനങ്ങള്‍ തറ.. അപ്പോള്‍ പുകഴ്ത്തല്‍ ആണോ കൂതറ.

Kerala said...
on

ദീപക്, ഒരു നല്ല ദൈവ വിശ്വാസി ആണെന്ന് കരുതുന്നു!
വിശ്വാസം ഒരു പുകഴ്ത്തല്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. സ്വന്തം വിശ്വാസത്തിനു കൊടുക്കുന്ന ബഹുമാനം മറ്റു മതങ്ങള്‍ക്ക് കൊടുത്തില്ലെങ്കിലും അപമാനിക്കാതെ നോക്കാം.
ഞാന്‍ പറഞ്ഞത് ഒരു constructive സെന്‍സില്‍ എടുക്കാനുള്ള മിടുക്ക് ദീപക്കിനുന്ടെന്നാണ് എന്റെ വിശ്വാസം.

Kerala said...
on

ദീപക് രാജ് എന്ന കൊച്ചു മിടുക്കന്റെ ക്രൈസ്തവരോടുള്ള വിഷം ചീറ്റല്‍ ഇവിടെ കുറെ കൂടി വ്യക്തമാണ്.
http://kootharaavalokanam.blogspot.com/2009/05/91.html

ഇതൊക്കെ തെറ്റിനോടും അധര്‍മ്മതോടും അദ്ദേഹത്തിനുള്ള മമത ഒറ്റ കാരണമാണ്. അദ്ദേഹത്തിന്റെ മതവും കുറ്റവും കുറവും ഇതുവരെ കണ്ടെത്താതുമായ ഹിന്ദു മതത്തോടുള്ള കൂറും കാരണമാണെന്ന് ബൂലോകത്തിലുള്ള എല്ലാവരും അംഗീകരിക്കണം.
ശ്രീ ജോണ്‍ ചാക്കോ താങ്കളുടെ ബ്ലോഗ്ഗിനോട് ദീപക്ക് എന്ന ധര്‍മ്മപാലകനുള്ള മമതയുടെ കാരണവും മനസ്സിലായി കാണുമെന്നു കരുതുന്നു.

Kerala said...
on

@ദീപക് രാജ്,
താഴെ കാണുന്ന കമന്റ്‌ താങ്കളുടെതാണ്.
"വിശ്വസിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യമായി കണ്ടു അവരോടു ദേഷ്യം വരാതെയിരിക്കാനും പൂര്‍ണ്ണവിശ്വാസിയെ അയാള്‍ വിശ്വസിക്കുന്ന മതത്തെ ബഹുമാനിച്ചു അയാളെയും അംഗീകരിക്കാനും എനിക്കിന്ന് കഴിയുന്നുണ്ട്. എന്റെ കഴിവാണ് എന്നവകാശമില്ല പക്ഷെ ഈ മുപ്പത്തി രണ്ടു വര്‍ഷത്തെ ഊര്തെണ്ടലിലൂടെയും പല മനുഷ്യരെയും അവരുടെ ജീവിതത്തെയും ഭാഷയെയും സംസ്കാരത്തെയും അറിയാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് എന്ന് വിശ്വസിക്കുന്നു. ഒപ്പം ഈ ചെറിയ ജീവിതത്തില്‍ വിദ്വേഷം പേറി ജീവിക്കുമ്പോള്‍ കിട്ടുന്ന സംഘര്‍ഷങ്ങള്‍ ആത്യന്തികമായി നശിപ്പിക്കുന്നത് സ്വന്തം മനസിനെയും ശരീരത്തിനെയും ആണെന്ന തിരിച്ചറിവും."

ഇത് ഇപ്പോഴും താങ്കളുടെ അഭിപ്രായം തന്നെ എന്ന് കരുതിക്കോട്ടെ?

സസ്നേഹം
ബിജു

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...
on

ഈ ചര്‍ച്ചകള്‍ക്ക് ആധാരമായ ഈ മെയില്‍ ശുദ്ധ അസംബന്ധമാണന്ന് Sebin Abraham Jacob എന്ന ബ്ലോഗര്‍ തന്റെ പോസ്റ്റിലൂടെ ( http://absolutevoid.blogspot.com/2009/10/blog-post_17.html) കാര്യകാരണങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
-----------------------------------
ആരുടയോ (കു)ബുദ്ധിയില്‍ രൂപം കൊണ്ട ഈമെയിലിന്റെ ചുവടുപിടിച്ച് നമ്മള്‍ കുറേപ്പേരെ അവഹേളിച്ചത് മാത്രം മിച്ചം. Sebin Abraham Jacob പോസ്റ്റ് ഇട്ടിരുന്നില്ലങ്കില്‍ നമ്മളില്‍ പലരും ഫോര്‍വേഡ് മെയില്‍ സത്യം ആണന്ന് തന്നെ വിശ്വസിക്കുമായിരുന്നു.. ഫോര്‍വേഡ് മെയിലുകളെ വിശ്വസിക്കരുതന്ന് വീണ്ടും നമ്മളെ ഓര്‍മ്മപ്പെടുത്തുകയാണ് ‘ദസറപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി എഴുത്തുകൂദാശ’ !!!
------------------------------
‘അക്ഷരപിശാചുക്കള്‍‘(സ്രോതസ്,കൃസ്ത്യന്‍,സംവദിച്ചിരുന്ന...) നിറഞ്ഞ ‘ദസറപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി എഴുത്തുകൂദാശ’ വായിക്കുമ്പോഴേ അക്ഷരം അറിയാത്ത ആരോ പടച്ചുവിട്ടതാണ് അതന്ന്
നമ്മള്‍ മനസിലാക്കേണ്ടിയിരുന്നു.
------------------------------

Find It