*** കേരളപ്പിറവിദിനാശംസകള്‍ ***
എന്റെ വായന -മൂന്ന്
മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനം ആണ് ഡൊമനിക് ചാക്കോ കിഴക്കേമുറി തന്റെ അറുപതാം വയസ്സില്‍ സ്ഥാപിച്ച ഡീ.സീ ബുക്സ്.അദ്ദേഹം ഒരു 'പുസ്തക കച്ചവടക്കാരന്‍' മാത്രം ആണെന്നായിരുന്നു പണ്ട് എന്റെ ധാരണ.
പക്ഷെ അറുപതു വയസിനു മുമ്പ് പല മേഖലകളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു,
ഡീ.സീ ബുക്സ് പെന്‍ഷന്‍കാലത്തെ സംരംഭം മാത്രം.
കുങ്കുമം വാരികയില്‍ 'ചെറിയ കാര്യങ്ങള്‍ മാത്രം' എന്ന പംക്തിയിലൂടെ ഡീ.സീ എഴുതിയ ലേഖനങ്ങള്‍ പല പുസ്തകങ്ങളിലായി (സത്യം 95 ശതമാനം,പാലങ്ങളും പാലങ്ങളും, മെത്രാനും കൊതുകും......) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ ലേഖനപരമ്പരയിലെ അവസാനത്തെ പുസ്തകം ആണ് ' പുസ്തകങ്ങളുടെ മാത്രം ലോകം'.
വളരെ സരസമായി ഒരാഴ്ചയിലെ ആനുകാലിക സാംസ്‌കാരിക സംഭവങ്ങളെ പറ്റി ഡീ.സീ എഴുതിയത് കേരളത്തിന്റെ 'സാംസ്‌കാരിക ഡയറി' എന്ന് വിശേഷിപ്പിക്കപെടുന്നു. പുസ്തക പ്രകാശനങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, രാഷ്ട്രീയം തുടങ്ങി ആകാശത്തിനു കീഴെ എന്തിനെ പറ്റിയും അദ്ദേഹം എഴുതിയിരുന്നു.
1914 -ല്‍ ജനിച്ച ഡീ.സീ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം വരിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്ന സമര സേനാനികളുടെ കുടുംബത്തിനു അര്‍ഹതപ്പെട്ട സര്‍ക്കാര്‍ സഹായങ്ങള്‍ തരപ്പെടുത്തി കൊടുക്കുന്നതില്‍ ഡീ.സീ വളരെ അധികം പ്രയത്നിച്ചിട്ടുണ്ട്.
എഴുത്തുകാരുടെ കൂട്ടായ്മയില്‍ പുസ്തക പ്രസാധനം തുടങ്ങിയ ലോകത്തിലെ തന്നെ ആദ്യ സംരംഭം ആയ 'സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം' ത്തിന്റെ തുടക്കകാരില്‍ ഒരാള്‍ ഡീ.സീ ആയിരുന്നു.
ജനപ്രതിനിധികള്‍ പാര്‍ലമെന്‍റില്‍ ഐക്യകണ്ഠമായി തങ്ങളുടെ ശമ്പള/ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ബില്‍ പാസ്സാക്കുന്ന പോലെ എഴുത്തുകാര്‍ ഭീമമായ റോയല്‍റ്റി സ്വയം നിശ്ചയിച്ചത് സംഘത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചു എന്ന് ഡീ.സീ പല ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ട്.
കോട്ടയം പബ്ലിക് ലൈബ്രറി ധന ശേഖരണത്തിന് ഡീ.സീ നടത്തിയ ലോട്ടറി യുടെ വിജയമാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി തുടങ്ങാന്‍ പ്രചോദനമായത്.
ഒരു സസ്സ്യഭുക്ക് ആയിരുന്ന ഡീ.സീ ജീവിതത്തില്‍ പല നിഷ്ഠകളും വച്ച് പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. അവയില്‍ വളരെ അനുകരണീയമായി എനിക്ക് തോന്നിയത് കൃത്യനിഷ്ഠ ആണ്. ഏത് ചടങ്ങിനും സമയത്തിന് എത്താതിരുന്നാല്‍, അത് ഒരു മിനിറ്റ് വൈകിയാല്‍ പോലും, വിഷമിച്ചിരുന്ന ഡീ.സീ. അതുപോലെ ഒരു മിനിറ്റോ രണ്ടു മിനിറ്റോ മാത്രം പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത്ര സമയം മാത്രം സമയം പ്രസംഗിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
1999 -ല്‍ അന്തരിക്കുവോളം അദ്ദേഹം കര്മ്മനിരതന്‍ ആയിരുന്നു.
എന്റെ വായന:
വായിച്ചു തീരുന്ന പുസ്തകങ്ങളെ പറ്റി രണ്ടു വരി എഴുതാന്‍ ഉള്ള ശ്രമം ആണ്.
എന്റെ വായന- ഒന്ന് കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.
എന്റെ വായന- രണ്ട് എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.
ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ പറ്റിയ ചില സൈറ്റുകള്‍
http://www.dcbooks.com/
http://www.maebag.com/
http://www.puzha.com/
ഡീ.സീ ബുക്സ്. മലയാള സാഹിത്യത്തോടൊപ്പം നടന്നു ...കൂടെ ഡി .സി .യും . നന്നായി