ഡബ്ലിനില്‍ സീറോ മലങ്കര കുര്‍ബ്ബാന
മത്തി
പത്തു രൂപയ്ക്കഞ്ചു മത്തി, ചാല കമ്പോളത്തില്‍
മത്തി പത്തു തിരഞ്ഞെടുത്തത്, കാപ്പില്ലാന്‍ സ്വയം
കുടല് മാല കീറി, പുറത്തെറിഞ്ഞത് കൂതറ
തൊണ്ട മുട്ടാതെ നായരച്ചന്‍, മാല വിഴുങ്ങി
ചിത്രകാരന്‍ കത്തി വീശി, നെടുകെ വരഞ്ഞു
മാത്ര ഉപ്പ് കുറുക്കി വന്നത്, ഷാരടിമാഷും
കുടഞ്ഞു മഞ്ഞള്‍ അല്പ്പമായി, മാണിക്ക്യചേച്ചി
പൊടിച്ച കുരുമുളക് കൊടുത്ത് വിട്ടത്, താരകയോ?
ചുക്കുമായി ഗമയില്‍ വന്നൊരു, ഗീര്‍വാണനെ
ചൂലെടുത്ത്, നെടുകെ തല്ലി, വിട്ടത് കാവലാന്‍
നറുമണത്തില്‍ മുന്തി നില്‍ക്കും, വെളിച്ചെണ്ണയില്‍
വറുത്തെടുത്തൊരു മത്തിയെല്ലാം കാലിയായ് വേഗം
നാവില്‍ വെള്ളമൂറും മണം, മാത്രം ബാക്കിയായി
ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍
ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍
1. ബുദ്ധിജീവിക്കളി പരിശീലിക്കുക.
2.കവിതയെ വിമര്‍ശിക്കുന്നവന്റെ അപ്പനപ്പൂപ്പന്മാരെ മാത്രമല്ല പഞ്ചായത്തുകാരെ വരെ തെറി വിളിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്യുക.
3. വിമര്‍ശനം വന്നാല്‍ കമന്റ് ഓപ്ഷന്‍ അടച്ചിട്ടു വിമര്‍ശകരെ കൊഞ്ഞണം കുത്തിക്കാണിക്കുക.
4.പുറം ചൊറിയല്‍ കമന്റുകാരെ കൊണ്ട് കമന്റ് ഇടീപ്പിക്കുകയും പുകഴ്ത്തല്‍ ഗാന പാരായണങ്ങള്‍ നടത്തിപ്പിക്കുകയും ചെയ്യുക.
5.കവിത എഴുതി തുടങ്ങുന്നവരെ വല്യേട്ടന്‍ ഭാവത്തില്‍ ശാസിക്കുകയും അടക്കി നിര്‍ത്തുകയും ചെയ്യുക. ഒപ്പം സീനിയര്‍ കവി ക്ലബുകളില്‍ തങ്ങള്‍ക്ക് സ്തുതിഗീതം പാടിയില്ലെങ്കില്‍ അംഗത്വം കൊടുക്കില്ലെന്ന് ഭീഷണിപ്പെടുത്തുക.
6.ആര്‍ക്കും മനസ്സിലാവാത്തതും തങ്ങള്‍ക്കു മാത്രം അറിയാവുന്നതെന്നും സ്വയം വിശ്വസിക്കുന്ന ഭാഷയിലെ ഇനി സംസാരിക്കൂ എന്ന് പ്രതിജ്ഞ എടുക്കുക. മറ്റുള്ളവര്‍ ആ ഭാഷ അറിയാത്തവര്‍ ആയതിനാല്‍ അവരുമായി സംവദിക്കാന്‍ സൌകര്യമില്ലേന്നു പറയുക.
7. ഉറുമ്പ്, ഈച്ച പാറ്റ തുടങ്ങിയ ജീവികളെ കവി കേസരികള്‍, കവി സിംഹങ്ങള്‍ , കവി ഗജങ്ങള്‍ എന്നിവരുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുക. ഉടക്കിയാല്‍ ചവിട്ടി മെതിക്കുമെന്നു ഭീഷണിപ്പെടുത്തുക.
8. ശബ്ദാവലിയില്‍ (ശബ്ദതാരാവലി ഇപ്പോള്‍ കിട്ടാനില്ല) ഉള്ളതും പ്രയോഗത്തില്‍ ഇല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചുള്ള കവിതസാമ്പാര്‍ ഉണ്ടാക്കുക.
9. വൃത്തം, പ്രാസം, തുടങ്ങിയവയുടെ കാര്യം പറയുന്നവരുടെ വായില്‍ ഈയം ഉരുക്കിയോഴിക്കുക.
10. ആഴ്ചതോറും കവിസമ്മേളനം നടത്തുക.. വിമര്‍ശകരുടെ ലിസ്റ്റെടുത്തു അനോണി പട്ടാളത്തെ ഏല്‍പ്പിക്കുക.
ഡീ.സീ സമം പുസ്തകം
അദ്ദേഹം ഒരു 'പുസ്തക കച്ചവടക്കാരന്‍' മാത്രം ആണെന്നായിരുന്നു പണ്ട് എന്റെ ധാരണ.
പക്ഷെ അറുപതു വയസിനു മുമ്പ് പല മേഖലകളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു,
ഡീ.സീ ബുക്സ് പെന്‍ഷന്‍കാലത്തെ സംരംഭം മാത്രം.
കുങ്കുമം വാരികയില്‍ 'ചെറിയ കാര്യങ്ങള്‍ മാത്രം' എന്ന പംക്തിയിലൂടെ ഡീ.സീ എഴുതിയ ലേഖനങ്ങള്‍ പല പുസ്തകങ്ങളിലായി (സത്യം 95 ശതമാനം,പാലങ്ങളും പാലങ്ങളും, മെത്രാനും കൊതുകും......) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആ ലേഖനപരമ്പരയിലെ അവസാനത്തെ പുസ്തകം ആണ് ' പുസ്തകങ്ങളുടെ മാത്രം ലോകം'.
വളരെ സരസമായി ഒരാഴ്ചയിലെ ആനുകാലിക സാംസ്‌കാരിക സംഭവങ്ങളെ പറ്റി ഡീ.സീ എഴുതിയത് കേരളത്തിന്റെ 'സാംസ്‌കാരിക ഡയറി' എന്ന് വിശേഷിപ്പിക്കപെടുന്നു. പുസ്തക പ്രകാശനങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, രാഷ്ട്രീയം തുടങ്ങി ആകാശത്തിനു കീഴെ എന്തിനെ പറ്റിയും അദ്ദേഹം എഴുതിയിരുന്നു.
1914 -ല്‍ ജനിച്ച ഡീ.സീ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം വരിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്ന സമര സേനാനികളുടെ കുടുംബത്തിനു അര്‍ഹതപ്പെട്ട സര്‍ക്കാര്‍ സഹായങ്ങള്‍ തരപ്പെടുത്തി കൊടുക്കുന്നതില്‍ ഡീ.സീ വളരെ അധികം പ്രയത്നിച്ചിട്ടുണ്ട്.
എഴുത്തുകാരുടെ കൂട്ടായ്മയില്‍ പുസ്തക പ്രസാധനം തുടങ്ങിയ ലോകത്തിലെ തന്നെ ആദ്യ സംരംഭം ആയ 'സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം' ത്തിന്റെ തുടക്കകാരില്‍ ഒരാള്‍ ഡീ.സീ ആയിരുന്നു.
ജനപ്രതിനിധികള്‍ പാര്‍ലമെന്‍റില്‍ ഐക്യകണ്ഠമായി തങ്ങളുടെ ശമ്പള/ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ബില്‍ പാസ്സാക്കുന്ന പോലെ എഴുത്തുകാര്‍ ഭീമമായ റോയല്‍റ്റി സ്വയം നിശ്ചയിച്ചത് സംഘത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചു എന്ന് ഡീ.സീ പല ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ട്.
കോട്ടയം പബ്ലിക് ലൈബ്രറി ധന ശേഖരണത്തിന് ഡീ.സീ നടത്തിയ ലോട്ടറി യുടെ വിജയമാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി തുടങ്ങാന്‍ പ്രചോദനമായത്.
ഒരു സസ്സ്യഭുക്ക് ആയിരുന്ന ഡീ.സീ ജീവിതത്തില്‍ പല നിഷ്ഠകളും വച്ച് പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. അവയില്‍ വളരെ അനുകരണീയമായി എനിക്ക് തോന്നിയത് കൃത്യനിഷ്ഠ ആണ്. ഏത് ചടങ്ങിനും സമയത്തിന് എത്താതിരുന്നാല്‍, അത് ഒരു മിനിറ്റ് വൈകിയാല്‍ പോലും, വിഷമിച്ചിരുന്ന ഡീ.സീ. അതുപോലെ ഒരു മിനിറ്റോ രണ്ടു മിനിറ്റോ മാത്രം പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത്ര സമയം മാത്രം സമയം പ്രസംഗിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
1999 -ല്‍ അന്തരിക്കുവോളം അദ്ദേഹം കര്മ്മനിരതന്‍ ആയിരുന്നു.
എന്റെ വായന:
വായിച്ചു തീരുന്ന പുസ്തകങ്ങളെ പറ്റി രണ്ടു വരി എഴുതാന്‍ ഉള്ള ശ്രമം ആണ്.
എന്റെ വായന- ഒന്ന് കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.
എന്റെ വായന- രണ്ട് എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.
ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ പറ്റിയ ചില സൈറ്റുകള്‍
http://www.dcbooks.com/
http://www.maebag.com/
http://www.puzha.com/
അണ്ണാറക്കണ്ണന്‍
അണ്ണാറക്കണ്ണന്‍ ചിലച്ചു കൊണ്ട്
അങ്ങോട്ടും ഇങ്ങോട്ടും ചാടിടുന്നു
അതുകണ്ട പൂവന്‍കോഴി കൂവി
'അറിയാതെ കൈവിട്ടു പോകരുതേ...'
ഒരു പതിനഞ്ച് വര്‍ഷമെങ്കിലും മുമ്പ് 'ബാലരമ' യിലോ 'പൂമ്പാറ്റ' യിലോ പ്രസിദ്ധീകരിച്ച്, കാശു ഉണ്ടാക്കാന്‍ വേണ്ടി എഴുതിയ ഒരു കുട്ടിക്കവിത. അന്ന് അച്ചടിമഷി പുരണ്ടില്ല.
തീപ്പൊരി
വാക്കെടുത്തുരച്ച് തീപ്പൊരി
നാക്കെടുത്തുരച്ച് തീപ്പൊരി
നോക്കെടുത്തുരച്ച് തീപ്പൊരി
കോലെടുത്തുരച്ച് തീപ്പൊരി
ഇതില്‍ ഏത് തീപ്പൊരി ആണ് ഏറ്റവും അപകടം എന്ന് വായനക്കാരാ, താങ്കള്‍ തീരുമാനിച്ചോള്ളു.
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)