കുറച്ചു നാള്‍ മുമ്പ് പല മാധ്യമങ്ങളില് കൂടിയും വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) എന്നൊരു സംഘടനയുടെ ഒരു ഘടകം അയര്‍ലണ്ടിലും (ireland) ഉല്ഘാടനം ചെയ്യപ്പെട്ടതായി വായിക്കാന്‍ ഇടയായി. കുറച്ചു പേരെ സംഘടനയുടെ ഭാരവാഹികള്‍ ആയും തിരഞ്ഞെടുത്തു. ലോകം മുഴുവന്‍ ഘടകങ്ങള് ഉണ്ടെന്നു അവകാശപെടുന്ന ഇവരുടെ ആഗോള നേതാക്കളും അമേരിക്കയിലും നിന്നും ഒക്കെ വന്നിരുന്നു.
വന്‍ സംഭവം ആയിരുന്നു എന്ന മട്ടിലാണ് പിന്നീട് ഉണ്ടായ പ്രചാരണങ്ങള്. സംഘടനയുടെ വെബ്സൈറ്റ്, ബ്ലോഗ് തുടങ്ങിയവയുടെ ഉല്ഘാടനം.
മലയാളികളുടെ പേര് പറഞ്ഞു ഉണ്ടാക്കിയിട്ടുള്ള ഈ സംഘടനയുടെ വെബ്സൈറ്റ് എപ്പോഴോ സന്ദര്‍ശിച്ചപ്പോള്‍ മലയാളം അല്‍പ്പം പോലും കാണാന്‍ സാധിച്ചില്ല. അവരുടെ ബ്ലോഗില്‍ (http://irelandwmc.blogspot.com/) തന്നെ അതെ പറ്റി ഒരു കമന്റ് ഇട്ടപ്പോള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനുള്ള ശുഷ്കാന്തി അവര്‍ കാണിച്ചു. അവിടെ മറ്റൊരാളിട്ട കമന്റില്‍ നിന്നാണ് രസകരമായ പുതിയൊരു കാര്യം അറിയാന്‍ കഴിഞ്ഞത്.
സ്കൂളിലും മറ്റും കുട്ടികള്‍ തോറ്റ് അതെ ക്ലാസ്സില്‍ തന്നെ പഠിക്കുന്നതിനെ, കുറച്ചു കൂടി നന്നായി മനസ്സിരുത്തി പഠിക്കാന്‍ ആണെന്ന് തമാശക്ക് പറയാറുണ്ട്.അത് പോലെ ആഗോള മലയാളികളെ മൊത്തത്തില്‍ നന്നാക്കാന്‍ ഒന്നല്ല രണ്ടു വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) നിലവില്‍ ഉണ്ട്. രണ്ടിന്റേയും ഘടകങ്ങള് അയര്‍ലണ്ടിലും നിലവില്‍ വന്നു. രണ്ടു സെറ്റ് ഭാരം വഹിക്കുന്നവരും.
http://www.worldmalayali.org/
http://www.worldmalayalee.org
http://www.wmcireland.org/officials.html
http://www.irelandwmc.com/Officials.php
http://irelandwmc.blogspot.com/
ഇപ്പോളിതാ രണ്ടു കൂട്ടരുടെയും നിരവധി ഈമെയിലുകള്‍ വന്നു കൊണ്ടിരിക്കുന്നു. തങ്ങളാണ് യഥാര്‍ത്ഥ 'ആഗോള മലയാളീ ഉദ്ധരിക്കലുകാര്‍' എന്ന അവകാശവാദവുമായി.
ഓരോ രാഷ്ട്രീയ കാരണവന്മാരും ഓരോ പാര്‍ട്ടികള്‍ കൊണ്ട് നടക്കുന്ന കേരളത്തില്‍ നിന്നും വന്നത് കൊണ്ട് ഈ യഥാര്‍ത്ഥ-അപര സംഘടനകളുടെ പ്രകടനങ്ങളില്‍ വല്ല്യ അത്ഭുതം ഒന്നും തോനുന്നില്ല.
'ആറ് മലയാളിക്ക് നൂറ് മലയാളം' എന്ന് പറയുന്നത് പോലെ 'ആറ് മലയാളിക്ക് നൂറ് സംഘടനകളും' ലോകമെമ്പാടും പല പേരുകളില്‍ നിലവില്‍ ഉണ്ട്.
പണവും അധികാരവും ഉള്ള ഇടത്തൊക്കെ ഇമ്മാതിരി തമ്മില്‍ തല്ലുകള്‍ സാധാരണം തന്നെ.
ഒന്നേ പറയാന്‍ ഉള്ളു.
ആഗോള മലയാളികളുടെ പേര് പറഞ്ഞുള്ള ഇമ്മാതിരി പേക്കൂത്തുകള്‍ അവസാനിപ്പിക്കുക.
(ബ്ലോഗ് എഴുതാന്‍ വിഷയം ഇല്ലാതെ വിഷമിച്ച എനിക്ക് ഒരു പോസ്റ്റിനുള്ള വിഷയം ഉണ്ടാക്കി തന്നതിന് രണ്ടു കൂട്ടര്‍ക്കും നന്ദി.)
ആറ് മലയാളിക്ക്....
Subscribe to:
Post Comments (Atom)
Find It
About Me
- John Chacko
Category
- അറിയിപ്പ് (1)
- കവിത (3)
- കുട്ടി കവിത (1)
- നര്‍മ്മം (1)
- പലവക (1)
- പുസ്തകം (1)
- പുസ്തക പരിചയം (1)
- പുസ്തകപരിചയം (1)
- പ്രതികരണം (1)
- മതം (2)
- മാധ്യമം (3)
- രാഷ്ട്രീയം (11)
- രാഷ്ട്രീയം. (1)
- ലോക സിനിമ (1)
- വിജ്ഞാനം (1)
- വ്യക്തി (1)
- സിനിമ (1)
- റിപ്പോര്‍ട്ട് (1)
'ആറ് മലയാളിക്ക് നൂറ് മലയാളം' ശരിയാണ്
ആശംസകള്‍
ആറ് മലയാളിക്ക് നൂറ് മലയാളം' എന്ന് പറയുന്നത് പോലെ 'ആറ് മലയാളിക്ക് നൂറ് സംഘടനകളും' ലോകമെമ്പാടും പല പേരുകളില്‍ നിലവില്‍ ഉണ്ട്.
എന്നിട്ട് വല്ല പ്രയോജനം ഉണ്ടോ, ഒന്നുമില്ല, കുറെ പുതിയ മന്ത്രിമാര്‍ക്ക്, എം പീ മാര്‍ക്ക് സ്വീകരണം കൊടുക്കാം അത്ര തന്നെ. ഇവിടെ ഡല്‍ഹിയില്‍ ഇതാണ് അവസ്ഥ
(സുഹൃത്തേ ഞാനൊരു കലവൂര്‍ കാരന്‍ ആണേ)
ഹ ഹ ജോണ്‍മാഷേ UAE ല്‍ ആയിരുന്നേല്‍ നിങ്ങള് പോസ്റ്റിട്ട് മുടിഞ്ഞേനെ :))
ആറ് മലയാളിക്ക് നൂറ് മലയാളം' ശരിയാണ് ...
there are hardly 300-400 mallu families in boston area... they have three organisation here... its all started because every one wants to be president.. :)
now all three claim they are better than other group :)