അഭയ കേസ്- നാര്‍ക്കോ ക്രൂരത

അഭയ കേസ് നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദ്ര്യശ്യങ്ങള്‍ ചാനലുകളിലൂടെ കാണുവാന്‍ ഇടയായി.
പോള്‍ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട് ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും ബന്ധങ്ങളും ഒക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാധ്യമ ശ്രദ്ധയെ മാറ്റാന്‍ ആരോ മനപ്പൂര്‍വ്വം തന്നെ ഇപ്പോള്‍ ഈ വീഡിയോ-കള്‍ പുറത്തു വിട്ടതായി തോന്നുന്നു.

അഭയയുടെ മരണത്തിനു ഉത്തരവാദികള്‍ ആരായാലും നിയമത്തിനു മുമ്പില്‍ ശിക്ഷിക്കണം എന്ന് മലയാളീ പൊതു സമൂഹം ആഗ്രഹിക്കുന്നതില്‍ ഞാനും ഉള്‍പ്പെടുന്നു.

എങ്കിലും ഈ നാര്‍ക്കോ ദ്ര്യശ്യങ്ങള്‍ വളരെ ക്രൂരമായി തോന്നി. എന്തൊക്കെയോ മരുന്നുകള്‍ കുത്തി വച്ച് ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള ഒരു അവസ്ഥയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന അവസ്ഥ. അവരെ ഉറക്കത്തിലേക്കു വിടാതെ തട്ടി ഉണര്‍ത്തുന്ന ചോദ്യകര്‍ത്താവ്. മാനുഷികമായി സഹതാപം തോനുന്ന വളരെ ദയനീയമായ ഒരു അവസ്ഥ ആയിട്ടാണ് എനിക്ക് ഇത് കണ്ടപ്പോള്‍ തോന്നിയത്.

ഇതിലൂടെ വെളിപെടുന്ന സംഭവങ്ങള്‍ വളരെ മുമ്പേ തന്നെ മാധ്യമങ്ങള്‍ പല രൂപത്തില്‍ നമുക്ക് മുമ്പില്‍ കൊണ്ടുവന്നതാണ്.
ആ സംഭവങ്ങളിലേക്ക് എത്തിക്കുവാന്‍ ചോദ്യ കര്‍ത്താവ്‌ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ മറുപടി പറയിക്കുനതായിട്ടാണ് എനിക്ക് തോന്നിയത്.
പോലീസുകാര്‍ തല്ലിയും ചവിട്ടിയും ഒരാളെ ദുര്‍ബലപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്ന പോലെയേ ഇതിനെയും തോനുന്നുള്ളു.

ഇതിന്റെ പിന്നിലെ ശാസ്ത്രീയതയെ പറ്റി എനിക്ക് വല്ല്യ അറിവില്ല.

നാര്‍ക്കോ പരിശോധനയിലെ ഏറ്റു പറച്ചില്‍ കോടതില്‍ പ്രധാന തെളിവായി എടുക്കുമോ?
അതോ മറ്റു തെളിവുകള്‍ക്ക് ഒരു ബലം കൊടുക്കാന്‍ മാത്രമേ സ്വീകരിക്കുവോ?

ഇങ്ങനെ സത്യങ്ങള്‍ വിളിച്ചു പറയിപ്പിക്കാന്‍ നാര്‍ക്കോ പരിശോധന മതിയെങ്കില്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയിട്ടുള്ള ഗുണ്ടകളെയും, അവര്‍ നിരപരാധികള്‍ എന്ന് പറയുന്ന വീട്ടുകാരെയും, പിന്നെ പരസ്പരം പഴി ചാരി സമയം കളയുന്ന രാഷ്ട്രീയ-ഭരണ കൂടത്തെയും ഒക്കെ ഇമ്മാതിരി നാര്‍ക്കോ പരിശോധനയ്ക്ക്‌ വിധേയം ആക്കണം എന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ പിന്നെ ഈ മാധ്യമങ്ങളുടെ 'exclusive' പൊറാട്ടുകള്‍ അവസാനിക്കുമല്ലോ.

30 comments:

രഞ്ജിത് വിശ്വം I ranji said...
on

എന്തൊരു സഹതാപം.. പാവം ഒരു കന്യാസ്ത്രീയെ അര്‍ദ്ധ രാത്രിയില്‍ തലയ്ക്കടിച്ചു കൊന്നു എന്നാണവര്‍ പറയുന്നത്.. അതു ശ്രദ്ധിച്ചു കാണുമല്ലോ അല്ലേ.. അതും പറയുന്നതാരെന്നു കൂടി നോക്കണം..

എന്നിട്ടും സഹതാപം.. പോള്‍ മുത്തൂറ്റ് വധം ശ്രദ്ധ വഴിതിരിച്ചു വിടാണാണത്രേ.. എന്റെ സുഹ്രുത്തേ കഴിഞ്ഞ 16 അതോ 17 ഓ വര്ഷങ്ങളില്‍ ഇത്രമാത്രം വഴിതിരിച്ചു വിടാന്‍ ശ്രമിച്ച കേസ് അഭയക്കേസ് പോലെ വേറെ ഏതുണ്ട്.

പോള്‍ മുത്തൂറ്റ് കേസില്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍ ശ്ലാഖനീയം.. അഭയ കേസ് വന്നപ്പോഴോ.. പൊറാട്ട്..
കാരയം മനസ്സിലായി..

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

രഞ്ജിത്‌ വിശ്വം ,
അഭയയുടെ കാര്യത്തില്‍ സംഭവിച്ചത് ക്രൂരത തന്നെ ആണ്. ഒരു സംശയും ഇല്ല.
കുറ്റക്കാര്‍ ആണെങ്കിലും അവരും മനുഷ്യര്‍ ആണ്, എന്ന് മാത്രം ഓര്‍ക്കുക.
പിന്നെ മാധ്യമങ്ങള്‍ അല്ല കേസുകള്‍ വിചാരണ നടത്തേണ്ടത്‌.
എത്ര മാധ്യമങ്ങള്‍ ഉണ്ട് രാഷ്ട്രീയ പ്രേരണ ഇല്ലാതെ റിപ്പോര്‍ട്ട്‌ ചെയ്യുനത്?

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

രഞ്ജിത്‌ വിശ്വം ,
അഭയയുടെ കാര്യത്തില്‍ സംഭവിച്ചത് ക്രൂരത തന്നെ ആണ്. ഒരു സംശയും ഇല്ല.
കുറ്റക്കാര്‍ ആണെങ്കിലും അവരും മനുഷ്യര്‍ ആണ്, എന്ന് മാത്രം ഓര്‍ക്കുക.
കുറ്റവാളികള്‍ക്കും മാനുഷികമായ എല്ലാ അവകാശങ്ങളും ഉണ്ട്. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഇത്തരം ദ്ര്യശ്യങ്ങള്‍ പുറത്തു വരുന്നത് നമ്മുടെ ഭരണ കൂടത്തിന്റെ നട്ടെല്ല് ഇല്ലായ്മയാണ്.
മൊബൈല്‍ വീഡിയോ-കളില്‍ മറ്റൊരാളുടെ നഗ്നത കണ്ടു ആസ്വദിക്കുന്ന മാനസിക അവസ്ഥയെ ഉണ്ടാവു ഇതിലും.

പിന്നെ മാധ്യമങ്ങള്‍ അല്ല കേസുകള്‍ വിചാരണ നടത്തേണ്ടത്‌.
എത്ര മാധ്യമങ്ങള്‍ ഉണ്ട് രാഷ്ട്രീയ പ്രേരണ ഇല്ലാതെ റിപ്പോര്‍ട്ട്‌ ചെയ്യുനത്?

രഞ്ജിത് വിശ്വം I ranji said...
on

ആരു പറയുന്നു അവര്‍ കുറ്റക്കാരാണെന്ന്.. അവര്‍ പറയുന്നുണ്ടോ.. ഈ രാജ്യത്തെ നീതിന്യായ സംവിധാനം പറയുന്നുണ്ടോ.. ഇനി അവരുടെ സഭ പറയുന്നുണ്ടോ.. ആരും പറയില്ല.. ആരെക്കൊണ്ടും പറയിക്കില്ല..അതാണ് അവരുടെ ശക്തിയും സ്വാധീനവും..പക്ഷെ ... ഇപ്പോള്‍ അര്‍ദ്ധമയക്കത്തിലാണെങ്കിലും അവരുടെ വായില്‍ നിന്നു തന്നെ കേട്ടില്ലേ അവരാണതു ചെയ്തതെന്ന്..
ഇനി അത് ആരെങ്കിലും നിര്‍ബന്ധിച്ചു പറയിപ്പിച്ചതു പോലെ എനിക്കു തോന്നി എന്നൊക്കെ വായിച്ചപ്പോള്‍ അത് വല്ലാതെ പരിഹാസ്യമായി തോന്നി.. അതാണെഴുതിയത്..

പിന്നെ മാധ്യമങ്ങളുടെ കാര്യം.. അതില്‍ മുകളിലെ കമന്റിനോട് യോജിക്കുന്നു.. എന്നാല്‍ പോള്‍ മുത്തൂറ്റ് വധത്തിന്റെ മാധ്യമശ്രദ്ധയെ ഇതു ബാധിക്കുമോ എന്നാശങ്കപ്പെടുന്ന താങ്കള്‍ അഭയകേസിനെക്കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങളുടെ പൊറാട്ടിനെ വിമര്‍ശിക്കുന്നതിലെ ഉദ്ദേശ ശുദ്ധിയാണെനിക്കു മനസ്സിലാകാതെ പോയത്..

മുക്കുവന്‍ said...
on

both are right....

if Mr Kottoor and Ms Steffi are the criminals, dont support for John though, but why this technique is supported in any other countries? probably not having any medical support!

can;t we do a narco test for Kodiyeri's and Sreemati's son? I haven;t seen much voices for that! thats a double standard... not even single politician is gone for this analysis... :)

മലമൂട്ടില്‍ മത്തായി said...
on

Narco tests are accepted as supporting evidence only by the Indian judiciary. The prosecution still has to prove their case by other evidence. So there is not much to be read into this.

All said, with the absolute low percentage of criminal convictions in India, the narco tests are more welcome. For a change, let us make sure that no criminal escape conviction. Even if that comes at the cost of a few innocents here and there. No system is perfect.

വേദ വ്യാസന്‍ said...
on

ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം :)

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

വേദ വ്യാസന്‍,
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം എന്നത് ശരി തന്നെ.....

പക്ഷെ ഇങ്ങനെ ചാണക വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കണമോ?

എന്‍.എന്‍.പിള്ളയുടെ ഒരു വാചകം ഓര്‍മ്മ വരുന്നു.
"തൂക്കു സഹിക്കാം... തൂക്കു മരച്ചുവട്ടിലെ ആര്‍പ്പാണ് അസഹ്യം."

പെഴ! said...
on

ജോണ്‍,
സമാനമായ ഒരു പോസ്റ്റ് പെഴേം നേരത്തെ ഇട്ടിരുന്നു. അതിന് നിങ്ങളിട്ട കമന്‍റ് വായിച്ചിരുന്നു. നമ്മളൊക്കെ വര്‍ഗീയത പറയുവാന്ന് ചെലവമ്മാരു വിമര്‍ശിക്കുവാരിക്കും. എന്നാ കോപ്പാണേലും കൊഴപ്പമില്ല. ഇത് ഒരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി.
സുകുമാരക്കുറുപ്പിനോടുപോലും ഇതുപോലൊരു ശോവകേടു ചെയ്യാന്പാടില്ല.

ഉടുക്കാക്കുണ്ടന്‍ said...
on

വ്യക്തികള്‍ ഒരു പരിധിവരെ ദുര്‍ബലരാണു, അവര്‍ക്കു തെറ്റുപറ്റാം, അതു തിരുത്തുകയോ ശിക്ഷിക്കുകയൊ ചെയ്യാം, പക്ഷെ സഭയ്ക്കോ? പതിനാറു വര്‍ഷത്തെ നാറല്‍, പിന്നയും നായീകരണം. ഒരു സമൂഹം ഒരുമിച്ച് അധപതനത്തീലേയ്ക്കു പോകുവാന്‍ ശ്രമിക്കുന്നു. വിശ്വാസികളോട് എന്തു പറയും. ഇതെല്ലാം നമ്മുടെ നന്മെയ്ക്കെന്നോ? ഈ മൂന്നുപേരെയും സഭയ്ക്കു പുറത്താക്കി അവര്‍ക്കു മാത്രുകാപരമായ ശിക്ഷ മേടിച്ചു കൊടുത്ത് സമൂഹത്തിനു മാത്രുകയാകുകയാണു സഭയ്ക്കു കരണീയം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...
on

ജോണ്‍ ചാക്കോ, പൂങ്കാവ് said...
പിന്നെ മാധ്യമങ്ങള്‍ അല്ല കേസുകള്‍ വിചാരണ നടത്തേണ്ടത്‌.
എത്ര മാധ്യമങ്ങള്‍ ഉണ്ട് രാഷ്ട്രീയ പ്രേരണ ഇല്ലാതെ റിപ്പോര്‍ട്ട്‌ ചെയ്യുനത്?


പോള്‍ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട് ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും ബന്ധങ്ങളും ഒക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാധ്യമ ശ്രദ്ധയെ മാറ്റാന്‍ ആരോ മനപ്പൂര്‍വ്വം തന്നെ ഇപ്പോള്‍ ഈ വീഡിയോ-


ഹ ഹ..താങ്കളുടെ തന്നെ പരസ്പര വിരുദ്ധമായ രണ്ടു വാചകങ്ങൾ...ആദ്യ വാചകത്തിൽ മാധ്യമങ്ങളല്ല വിചാരണ നടത്തേണ്ടതെന്ന് പറഞ്ഞിട്ട്, രണ്ടാമത്തെ വാചകമായപ്പോൽ “രാഷ്ട്രീയക്കാരുടേയും ഗുണ്ടകളുടേയും ഒക്കെ ബന്ധങ്ങളും” .....അപ്പോൾ അതും ഒരു മാധ്യമ വിചാരണ അല്ലേ സുഹൃത്തേ?മാധ്യമ ശ്രദ്ധയെ മാറ്റാൻ എന്ന് പറയുമ്പോൾ മാധ്യമങ്ങൾ പോളിൽ തന്നെ കുടുങ്ങി കിടക്കണം എന്നും ചിലതൊക്കെ എഴുതണം എന്നും താങ്കൾക്ക് അതിയായ ആഗ്രഹം ഉള്ളതു പോലെ തോന്നുന്നല്ലോ.

ഇരട്ടത്താപ്പല്ലേ ജോൺ?

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

സുനില്‍ കൃഷ്ണ,
മാധ്യമങ്ങള്‍ പോളില്‍ തന്നെ ഒതുങ്ങി കിടക്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ല.
പക്ഷെ പോള്‍ വധം ആവശ്യത്തിലധികം പൊക്കി കൊണ്ട് നടക്കുന്നു എന്നെ എനിക്ക് തോന്നുന്നു.
തെളിവ് കൊടുക്കാന്‍ യാതൊരു ബാധ്യതയും ഇല്ലാതെ എന്തൊക്കെ കഥകള്‍ ആണ് 'exclusive' ആയി പുറത്തു വരുന്നത്. ഓം പ്രകാശും മറ്റും ദുബായില്‍ ആണെന്ന് പറഞ്ഞിരുന്നു. ദുബായില്‍ നിന്നും എല്ലാവരുടെയും കണ്ണ് വെട്ടിച്ച് വിമാനം കയറി തമിഴ്‌ നാട്ടില്‍ പോയി കീഴടങ്ങി എന്ന് വിശ്വസിക്കാന്‍ പ്രയാസം. ദുബായ് കഥകള്‍ പറഞ്ഞു നടന്നവര്‍ പൊതുജനത്തെ വിഡ്ഢി ആകിയതിനു മാപ്പ് പറഞ്ഞോ?
അവര്‍ ഊഹാപോഹങ്ങള്‍ വലിച്ചു നീട്ടി പുതിയ കഥകളുമായി നമ്മുടെ സ്വീകരണ മുറികളില്‍ വരുന്നു.

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

ഉടുക്കാക്കുണ്ടന്‍,
താങ്കള്‍ പറഞ്ഞത് തന്നെ ആണ് എന്റെയും അഭിപ്രായം. സഭ പണ്ടേ തിരുത്തേണ്ട ഒരു തെറ്റ് തന്നെ ആണിത്.

പക്ഷെ ഇങ്ങനെ ഒരാളെ ദുര്‍ബലപെടുത്തി ചോദ്യം ചെയ്തിട്ട് അത് മാധ്യമങ്ങളില്‍ ചോര്‍ത്തി കൊടുത്തു ആഘോഷിക്കുനത് ശെരിയല്ല എന്നാണു എന്റെ നിലപാട്.
ഏതായാലും കോടതി ഇടപെട്ട് നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദ്ര്യശ്യങ്ങള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുനത് തടഞ്ഞതില്‍ സന്തോഷം.
ഇത് മാത്രമല്ല ഇതുപോലെ കൊലപാത ദ്ര്യശ്യങ്ങള്‍ , തൂങ്ങി മരണം,ആന ചവിട്ടു കൊല്ലുന്നത് തുടങ്ങിയവ എല്ലാം കാണിക്കുന്നതും കോടതി ഇടപെട്ട് തടയണം എന്നാണ് എന്റെ അഭിപ്രായം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
on

****പോള്‍ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട് ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും ബന്ധങ്ങളും ഒക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാധ്യമ ശ്രദ്ധയെ മാറ്റാന്‍ ആരോ മനപ്പൂര്‍വ്വം തന്നെ ഇപ്പോള്‍ ഈ വീഡിയോ-കള്‍ പുറത്തു വിട്ടതായി തോന്നുന്നു,*****

വളരെ ശരിയായിരിക്കണം, കോടതിയും സിബിഐയും ഒക്കെ സി പി എം നിയന്ത്രണത്തില്‍ ആണല്ലോ. അവിടന്ന് പിണറായി ചോര്‍ത്തിയതായിരിക്കണം. ഇനീപ്പോ അഭയയെ കൊന്നതും ഓം പ്രകാശും പുത്തന്‍ പാലം രാജേഷും ആയിരിക്കണം. വല്ല സീരിയല്‍ നടിയും ആയിരുന്നിരിക്കും അവിടെ ഉണ്ടായിരുന്നത്. പാവം കുഞ്ഞാടുകളെ ഇങ്ങനെ പീഡിപ്പിക്കരുത്.

കൊല്ലപ്പെട്ട അഭയക്ക് ഇത്രേകാലം നീതി കിട്ടാത്തത് അത്രവല്യേ മനുഷ്യാവകാശപ്രശ്നമൊന്നുമല്ല. ആവശ്യമില്ലാത്തിടത്തെ മനുഷ്യാവകാശപ്രവര്‍ത്തനം കാണാന്‍ വന്നതോണ്ട് സംഭവിച്ചതല്ലെ?

കൊച്ചു കുഞ്ഞുങ്ങളെപോലെ സത്യങ്ങള്‍ വിളിച്ച് പറയണത് കണ്ടല്‍ പെറ്റ തള്ള സഹിക്കോ? ഇത് ക്രൂരത തന്നെ. ഇതിലും വല്യ മനുഷ്യാവകാശ ലംഘനം വേറെ ഇല്ല. ഞാനും ഈ പോസ്റ്റിനോട് യോജിക്കുന്നു.

Manoj മനോജ് said...
on

പ്രതിഭാഗത്തിന് കൊടുക്കപ്പെട്ട ഈ സി.ഡി. മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചു? എവിടെ വെച്ചാണ് ഇത് ചോര്‍ന്നിരിക്കുന്നത്? എന്തിന് വേണ്ടി? ഇതിനുള്ള ഉത്തരങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ പുറത്ത് വരുമായിരിക്കും....

Manoj മനോജ് said...
on

കള്ളന്‍ കപ്പലില്‍ തന്നെയോ?

മുക്കുവന്‍ said...
on

manoj good possibility... just to get more synpathy

SmokingThoughts said...
on

അല്ല, ചേട്ടായി, നമ്മുടെ രേഷ്മ കുട്ടിയെ പോലീസ് ചേട്ടന്മാര്‍ ചോദിയം ചെയുന്ന പഴയ വീഡിയോ കണ്ടിരുനോ ? പാവം കുട്ടി !! അല്ല, അതിനു ആരുടേയും പോസ്റ്റുകള്‍ കണ്ടില്ല ? അതെന്താ ??
Why ? she is not a human being ? At least she didn't kill any one!!!

They pay for their sin.

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

SmokingThoughts,
രേഷ്മയെ ചോദ്യം ചെയ്തതില്‍ തെറ്റില്ല. പക്ഷെ അത് വീഡിയോ യില്‍ ആക്കി ലോകരെ മൊത്തം കാണിച്ചത് ശെരിയല്ല. രേഷ്മയും മനുഷ്യജീവി തന്നെ. അവകാശങ്ങളും ഉണ്ട്.

എല്ലാത്തിനും പോസ്റ്റ്‌ ഇടം എന്ന് നേര്ച്ച ഒന്നും ഇല്ല എനിക്ക്,

പക്ഷെ കണ്ണിനു പകരം കണ്ണ് എന്ന് കരുതുന്ന ഒരു പ്രാകൃത സമൂഹത്തില്‍ ആണോ നമ്മള്‍ ജീവിക്കുനത്.
ശിക്ഷിക്കാന്‍ നമുക്ക് എത്രയോ സംവിധാനങ്ങള്‍ ഉണ്ട്. അവരെ ശിക്ഷിക്കാന്‍ കഴിയാത്തത് നമ്മുടെ ഭരണ കൂടങ്ങളുടെ പരാജയം ആണ്.

രഘുനാഥന്‍ said...
on

കൊച്ചു വെളുപ്പാം കാലത്ത് ഒരു കന്യാസ്ത്രീയ‌െ പ്രാപിക്കാന്‍ രണ്ടു വൈദികര്‍ വേലി ചാടിയതും അത് കാണാന്‍ ഇടവന്ന ഒരു പാവം പെണ്‍കുട്ടിയെ തലക്കടിച്ചു കൊന്നതും ക്രൂരതയല്ലേ? ആ കൊടുംപാതകം പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റു പറയുന്ന ദൃശ്യം പൊതു ജനങ്ങളെ കാണിച്ചത് മാത്രമാണ് ക്രൂരത ? എന്റെ അഭിപ്രായത്തില്‍ ഈ രണ്ടു അച്ചന്മാരെയും കന്യാസ്ത്രീയെയും കൂടാതെ ഇവര്‍ കുറ്റക്കാരല്ല എന്ന് പറയുന്ന എല്ലാ പുണ്യവാളമ്മാരെയും മുക്കാലിയില്‍ കെട്ടി പരസ്യമായി ചാട്ടവാറിനടിക്കണം എന്തെന്നാല്‍ ക്രിസ്തു ദേവന്‍ പറഞ്ഞിരിക്കുന്നു "എന്റെ പിതാവിന്റെ ആലയം അശുദ്ധമാക്കിയവരെ ചാട്ടവാറിനടിച്ചു പുറത്താക്കണം എന്ന്"

സുബിന്‍ പി തോമസ്‌ said...
on

ജോണേ ........ ക്രാ.. ആ .. ത്ഫൂ .. പോ പോയി ഇനിയും കള്ളുവാങ്ങി കൊടുത്തു വിശ്വാസികളെ തെരുവിലിരക്കു.. ഇന്നിട്ട്‌ അഭയയെ കൊന്നത് കോടിയേരിയും പിണറായിയും ആണെന്ന് വിളിച്ചു കൂവ്.. കഷ്ടം .. ഹാ

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

സുബിന്‍,
വെറുതെ എഴുതാപ്പുറം വായിച്ചിട്ട് മലര്‍ന്നു കിടന്നു തുപ്പരുതേ...
പോസ്റ്റും കമന്റും ശെരിക്കും വായിക്കുക്ക ദയവായി.

മുക്കുവന്‍ said...
on

it is clear that those were love birds.. using that people are making story? I dont know...

if they did not kill Abhaya, I dont think its fair to them... having love affairs while serving as a priest/nun should not be treated like this way!!!!

how many of you had love affairs in your 20s??? yeaa.. all are harichandra;s here :)

Jijo said...
on

ഇവിടെ ഒരുവിധം എല്ലാവര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു ഇരട്ടത്താപ്പ് ഉണ്ട്. എല്ലാവര്‍ക്കും അവരവരുടെ നേതാക്കളും പ്രിയപ്പെട്ടവരും കുറ്റവിമുക്തരാണ്‌, എതിരാളികള്‍ എല്ലാം കുറ്റവാളികളും. എതിരാളിയാണെങ്കില്‍ അവരെ വിചാരണ ചെയ്യാനും കുറ്റം വിധിക്കാനും ആരുടേയും അനുവാദം വേണ്ട. അപ്പോള്‍ മാധ്യമങ്ങളുടേയും ജനങ്ങളുടേയും കോടതിയാണ്‌ വലുത് എന്നു പറയും. ഊഹാപോഹങ്ങളും മാധ്യമ വാര്‍ത്തകളും തെളിവുകളാക്കി തൂക്കിക്കൊല്ലാന്‍ വിധിക്കും. അതല്ലാ കുറ്റം ആരോപിക്കപ്പെട്ടവര്‍ നമ്മുടെ ടീം ആണെന്ന്‍ തോന്നിയാല്‍ പിന്നെ കോടതി കുറ്റം വിധിച്ചാല്‍ പോലും അതിനെ എതിര്‍ത്ത് പ്രസ്താവനകളും പോസ്റ്റുകളും ഇറക്കും. എന്തൊരു കഷ്ടം! പുരോഗമനം പറയുന്നവര്‍ തന്നെ കാട്ടുനീതിയുടെ വ്ക്താക്കളാകുന്ന കാഴ്ച ഹൃദയഭേദകം തന്നെ.

സെഫിയും കോട്ടൂരും പുതൃക്കയിലുമൊക്കെ കുറ്റം ചെയ്തിട്ടുണ്ടെന്ന്‍ എന്തു തെളിവുകള്‍ വെച്ചാണു ഹേ നിങ്ങള്‍ വിധിക്കുന്നത്? ആധികാരികമായ തെളിവുകള്‍ നിങ്ങളുടെ കയ്യിലുണ്ടെന്ന്‍ നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍ മാത്രം അവരെ വിധിക്കുക. അല്ലാത്ത പക്ഷം കോടതിയേയും അതിന്റെ നീതിയേയും അതിന്റെ വഴിക്ക് വിടുക.

യുറ്റ്യൂബില്‍ കാണുന്ന ക്ലിപ്പുകളില്‍ നിന്നും ഇവര്‍ കുറ്റം സമ്മതിക്കുന്ന ഒരു രംഗവും കാണാന്‍ കഴിഞ്ഞില്ല എന്നതാണ്‌ സത്യം. എനിക്ക് ഇവര്‍ കുറ്റവിമുക്തരാവണമെന്നോ, സഭയുടെ മാനം കാക്കണമെന്നോ യാതൊരു നിര്‍ബന്ധവും ഇല്ല. സഭയ്ക്ക് പ്രത്യേകിച്ച് ഒരു മാനവും ഇല്ല എന്ന്‍ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍. പുരോഹിത വര്‍ഗ്ഗത്തോട് പ്രത്യേകിച്ച് ഒരു മമതയും ഇല്ല. കന്യാസ്ത്രീകളോട് അല്‍പം സഹതാപം ഉണ്ടെന്നത് സത്യം. എല്ലാ അര്‍ത്ഥത്തിലും തടവുകാരാണവര്‍. കന്യാസ്ത്രീകള്‍ വഴിവിട്ട്(?) പോകുന്നുണ്ടെങ്കില്‍ അത് അവര്‍ക്ക് പ്രകൃതിയോട് മത്സരിച്ച് ജയിക്കാനാകാത്തതിനാലാണ്‌. അതില്‍ എനിക്കവരോട് ഒരു വിരൊധവും ഇല്ല. അതെല്ലാം അവരുടെ സ്വകാര്യ കാര്യങ്ങള്‍. സെലിബസി എന്നും പറഞ്ഞ് പിന്നെ കള്ളക്കൊത്തും നടത്തി രാവിലെ വന്ന്‍ കുര്‍ബ്ബാന അര്‍പ്പിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന പുരോഹിതരുടെ കാര്യം വേറെ.

ഇത്രയും പറഞ്ഞത് നാര്‍കൊ അനാലിസിസ് വിഷയത്തില്‍ എന്റെ അഭിപ്രായം ദയവു ചെയ്ത് മറ്റൊരു രീതിയില്‍ കാണരുത് എന്ന്‍ പറയാനാണ്‌. കുറ്റാരോപിതര്‍ സമ്മതിച്ചു എന്ന്‍ മാധ്യമങ്ങള്‍ പറഞ്ഞ ഉത്തരങ്ങള്‍ ഒന്നും തന്നെ വീഡിയോയില്‍ കണ്ടില്ല. ഒരു തരം ക്രിമിനല്‍ എഡിറ്റിംഗ് ഈ സീഡികളില്‍ ഉണ്ടായിട്ടുണ്ട്. അത് പ്രതികളെ രക്ഷിക്കാനാണോ അതോ ശിക്ഷിക്കാനാണോ എന്ന്‍ മനസ്സിലാവുന്നില്ല. മലയാളം ശരിക്കും അറിയാത്ത ആള്‍ മലയാളത്തില്‍ ചോദ്യം ചോദിക്കുന്നതിന്റെ സാംഗത്യം പിടികിട്ടിയില്ല. ചിതറികിടക്കുന്ന പരസ്പരബന്ധമില്ലാത്ത ഉത്തരങ്ങളെ ശാസ്ത്രീയമായി കൂട്ടിചേര്‍ത്താണോ ഇവര്‍ ഇതിന്റെ സത്യം നിര്‍ണ്ണയിക്കുന്നത്? നല്ല മയക്കത്തില്‍ ആയതിനു ശേഷമുള്ള ചോദ്യങ്ങള്‍ ഒക്കെയും ലീഡിംഗ് ആയിരുന്നു. തങ്ങള്‍ക്കാവശ്യമുള്ള ഉത്തരത്തിലേയ്ക്ക് സ്ബ്ജെക്റ്റിനെ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം എന്ന്‍ തോന്നുന്നു. ഇടക്ക് ഒരു സ്ഥലത്ത്, "രാവിലെ ആരാ കോണ്‍വെന്റില്‍ വന്നത്" എന്ന ചോദ്യത്തിന്‌ തുടക്കത്തില്‍ എപ്പോഴോ പറഞ്ഞ ഉത്തരം എഡിറ്റ് ചെയ്ത് കയറ്റിയിരിക്കുന്നത് എന്തിനാണ്‌? നാര്‍കോ എഫക്റ്റില്‍ സബ്ജെക്റ്റ്സിന്റെ ശാരീരിക പീഢകള്‍ സീഡിയില്‍ നിന്നും മാറ്റുന്നത് മനസ്സിലാക്കാം. പക്ഷേ ചോദ്യത്തിനും ഉത്തരത്തിനും ഇടയില്‍ ഒരു എഡിറ്റിംഗ്, സിഡിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്താനല്ലേ ഉപകരിക്കുക? അതോ അതിനായിരുന്നോ ബഹുമാനപ്പെട്ട ജഡ്ജിയദ്ദ്യേം അവിടെ പോയിരുന്നത്?

നിയമപരമായ ചോദ്യം ചെയ്യല്‍ വീഡിയോകള്‍ പൊതുമാധ്യമങ്ങളില്‍ പരസ്യം ചെയ്യപ്പെടേണ്ടതാണോ? അത്തരം സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ എല്ലവരുടേയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടോ? കുറ്റാരോപിതര്‍ക്കും വിചാരണ തടവുകാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉണ്ടോ? ഇതെല്ലാം നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണ്‌. ഇത്തരം ചില കാര്യങ്ങളാണ്‌ പരിഷ്കൃത സമൂഹത്തിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നത്‌.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
on

####സെഫിയും കോട്ടൂരും പുതൃക്കയിലുമൊക്കെ കുറ്റം ചെയ്തിട്ടുണ്ടെന്ന്‍ എന്തു തെളിവുകള്‍ വെച്ചാണു ഹേ നിങ്ങള്‍ വിധിക്കുന്നത്? ആധികാരികമായ തെളിവുകള്‍ നിങ്ങളുടെ കയ്യിലുണ്ടെന്ന്‍ നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍ മാത്രം അവരെ വിധിക്കുക.####

ഇത് എല്ലാ കാര്യത്തിലും ബാധകമാണോ?

Jijo said...
on

"ഇത് എല്ലാ കാര്യത്തിലും ബാധകമാണോ?"

എന്താ വിധിക്കുന്നതിന്‌ മുന്‍പ് അങ്ങിനെ വേണ്ടെന്നാണോ? തെളിവുകള്‍ ഇല്ലാതെ വിധിക്കുന്നത് ഏത് കാര്യത്തിലായാലും തെറ്റാണെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. ഇനി മാഷിന്‌ അങ്ങിനെ തോന്നുന്നില്ലെങ്കില്‍ മാഷോ മാഷിനു വേണ്ടപ്പെട്ടവര്‍ ആരെങ്കിലുമോ അത്തരം സാഹചര്യത്തില്‍ എത്തുന്നത് വരെ മാത്രമേ അതു കാണൂ.

കുറ്റം ചെയ്യാത്തവര്‍ പീഢിപ്പിക്കപ്പെട്ട എത്ര കേസുകളുണ്ട് സാര്‍ നമ്മുടെ മുന്‍പില്‍? എന്റെ സുഹൃത്തിന്റെ വീട്ടിനടുത്തുള്ള വീട്ടിലെ വൃദ്ധ കൊല ചെയ്യപ്പെട്ടു. പൊലീസ് പൊക്കിയത് ഇദ്ധേഹത്തെ. കുറേ ഇടി കൊണ്ടപ്പോള്‍ കുറ്റവും സമ്മതിച്ചു. പിന്നെ പൊലിസ് തന്നെ ശരിക്കുള്ള പ്രതിയെ പിടിച്ചു. ചീത്തപ്പേര്‍ വന്നത് പിന്നെ മുഴുവനും മാറിയില്ല. മനസ്സിലെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. പിടിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. വിട്ടപ്പോള്‍ ആരും അറിഞ്ഞില്ല. ത്രിശൂര്‍ വലപ്പാട് ആണിത് നടന്നത്.

എന്റെ വീടിന്റെ തൊട്ടറ്റുത്തുള്ള അമ്പഴക്കാട് പ്രദേശത്തെ ഒരു ചേട്ടന്‍. തൊട്ടടുത്ത വീട്ടിലെ വൃദ്ധയെ ബലാല്‍ക്കാരം ചെയ്തതിന്‌ പൊലീസ് പൊക്കി. നാലു തീപ്പെട്ടിക്കൊള്ളിയാണ്‌ അവര്‍ ജനനേന്ദ്രിയത്തില്‍ കയറ്റിയത്. ഈ കേസിലും യഥാര്‍ത്ഥ പ്രതിയെ പിടിച്ചപ്പോള്‍ ഇദ്ദേഹം രക്ഷപ്പെട്ടു. ഇപ്പോള്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞ ആ പഴയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതിയില്‍ കേസ് നടത്തുകയാണ്‌ അദ്ദേഹം.

ഈ രണ്ട് കേസിലും നാട്ടുകാരും മാധ്യമങ്ങളും വിധി പ്രസ്താവിച്ചിരുന്നു. എന്തൊക്കെയാണ്‌ അവര്‍ പറഞ്ഞത്? എന്നിട്ട് കേസ് മാറിയപ്പോഴോ? ഇതു രണ്ടും എനിക്ക് നേരിട്ട് അറിവുള്ള കഥകളാണ്‌.

ജനത്തിന്‌ നീതി വേണം. അത് ഉടനടി വേണം താനും. അതാണ്‌ ജനക്കൂട്ടത്തിന്റെ നീതിബോധം. നീതിപീഠത്തിലിരിക്കുന്ന ന്യായാധിപന്‍ അത്തരം നീതിബോധമല്ല വച്ച് പുലര്‍ത്തേണ്ടത്. വസ്തു നിഷ്ഠമായ തെളിവുകളെയാണ്‌ അദ്ദേഹം ആധാരമാക്കേണ്ടത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനേക്കാള്‍ ഭീകരമാണ്‌ ഒരു നിരപരാധി ശിക്ഷിക്കപ്പെടുന്നത്.

ഇനി മാഷ് ഒരു കാര്യം പറയൂ. ആ വീഡിയോസ് കണ്ടിരുന്നോ? അവര്‍ നിരപരാധികളാണോ അതോ അപരാധികളാണോ എന്ന്‍ അത് കണ്ടിട്ട് തീരുമാനിക്കാന്‍ കഴിഞ്ഞോ? എന്തായാലും പറയണം.

ഞാനിതെഴുതുന്നത് ഒരു അപരാധിയേയും രക്ഷിക്കാനല്ല. ഇപ്പോള്‍ പുറത്ത് വന്ന വീഡിയോസ് - അത് മാധ്യമങ്ങളില്‍ വന്ന രീതിയും, അതിന്റെ ചുവടു പിടിച്ച് മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന വിധിയെഴുത്തും ആണ്‌ എന്റെ പരാമര്‍ശ വിഷയം. അത്തരം വിധിയെഴുത്തിന്‌ അനുകൂലമായതൊന്നും ഞാനതില്‍ കണ്ടില്ല. പിന്നെ ആ വീഡിയോ ഒരിക്കലും പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തത് ആണെന്നാണ്‌ എന്റെ വിശ്വാസവും.

Baiju Elikkattoor said...
on

appol abhaya swayam kodali thalakkadichu kinattil chadiyathu thanne analle........agustine saru kai njarambu murichu vadi aaya pole.......!!!!!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
on

ജിജോ,

നമ്മുടെ മുന്നില്‍ വിവാദമായ ഒരുപാട് കേസുകള്‍ ഉണ്ട്. മാധ്യമങ്ങളും ജനങ്ങളും വിധിയെഴുതിക്കഴിഞ്ഞു, ഇതിലെ കുറ്റാരോപിതര്‍ക്കെതിരെ. കോടതിയില്‍ തെളിഞ്ഞിട്ടില്ല എങ്കിലും. ആ കേസുകളിലും ബാധകമാണോ എന്നാണ് ചോദിച്ചത്? കുറ്റം ചെയ്യാതെ പീഡിപ്പിക്കപ്പെട്ടവരേ പോലെ കുറ്റം ചെയ്തിട്ട് പുല്ല് പോലെ നിരപരാധിയെന്ന വിധിയും സമ്പാദിച്ച് മാന്യന്മാരായി നടക്കുന്നവരും ഉണ്ട്. ന്യായങ്ങള്‍ ഏക പക്ഷീയമാവരുത്.

satyavaan (സത്യവാന്‍ ) said...
on

അഭയ കേസില്‍ അകപെട്ട നരാധമന്‍ മാരെ രക്ഷിക്കാനുള്ള ഒരു ശ്രമമായി മാത്രമേ ഈ പരിശോധന ഫലങ്ങളുടെ ചോര്‍ച്ചയെ കാണാനാവൂ...പതിനാറില്‍ അധികം വര്‍ഷമായി അഭയ കൊള്ള പെട്ടിട്ട്...കൊലയാളികള്‍ പുഞ്ചിരിയോടെ കുരിശും ഏന്തി നീതിയോടും കര്‍ത്താവിനോടും കോടതിയോടും കുരിശു യുദ്ധം നടത്തുന്നു ....കുഞ്ഞാടുകള്‍ ഈ കൊലയളികള്‍ക്കായി സങ്കീര്‍ത്തനം മുഴക്കുന്നു ....അഭയയെ ഒരു വിശുദ്ധ ആയി പ്രഖ്യാപിക്കാനുള്ള കാരുന്യമെന്കിലും സഭ കാണിക്കണം...

Vinod Nair said...
on

i agree that the vidoes lekage is wrong and the same time allegations aganist binish kodiyeri with out proof is also wrong ,

now the question remains why all this happens , media and the common people think the priests and the politicans will never be punished through our judicial sysytem .
regarding father thomas kottor there were many stories about him even before the abhaya case and he nothing happend even the people from knanaya community protested about his affairs . so this clearly shows priests and politicans are protected and supported by power and money

Find It