പ്രതിപക്ഷ ആഘോഷം...

(പ്രതിപക്ഷത്തിന്റെ നിയമസഭ ഇറങ്ങി പോക്കിനെ പറ്റി നേരത്തെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.
വീണ്ടും എഴുതാതിരിക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കുക.)

ഇന്നിതാ വീണ്ടും അതെ നാടകം ആവര്‍ത്തിക്കപ്പെടുന്നു, വിഷയം മാത്രം മാറുന്നു.
പ്രതിപക്ഷം അടിയന്തര പ്രമേയം അവതരണം ആവശ്യപെടുന്നു, മന്ത്രിയോ മറ്റു ആരെങ്കിലുമോ ഭരണ പക്ഷത്തു നിന്നും മറുപടി പറയുന്നു. സ്പീക്കര്‍ അടിയന്തര പ്രമേയം വേണ്ട എന്ന് വിധിക്കുന്നു. പ്രതിപക്ഷം മുണ്ടും മടക്കി കുത്തി ഇറങ്ങി പോകുന്നു.സമാധാനത്തോടെ ഇരിക്കുന്ന ഭരണപക്ഷം.സ്ഥിരം തിരക്കഥ.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഈ മാന്യ ദേഹങ്ങള്‍ക്ക് അല്‍പ്പം പോലും നാണം ഇല്ലേ, ഇമ്മാതിരി ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കാന്‍. ഇത്ര നാളും നിയമ സഭയിലെ ഉത്തരവാദിത്വതില് നിന്നും ഇറങ്ങി ഓടി ഇവര്‍ എന്താണ് നേടിയത്. ഒരു ക്രീയാത്മക പ്രതിപക്ഷം ആവുക എന്നാല്‍ നിയമസഭയില്‍ നിന്നും എന്നും ഇറങ്ങി പോക്ക് നടത്തുക, സര്‍ക്കാരിന്റെ എല്ലാ നടപടികളെയും എതിര്‍ത്ത് തെരുവില്‍ ഇറങ്ങി പൊതു മുതല്‍ നശിപ്പിക്കുക, ഇടയ്ക്കു ഹര്‍ത്താല്‍ നടത്തുക, ഇവയൊക്കെ ആണോ.

എങ്ങനെയും അടുത്ത തിരഞ്ഞെടുപ്പ് വരെ കാര്യങ്ങള്‍ ഇങ്ങനെ വെടക്കാക്കി,വെള്ളം കലക്കി മുന്നോട്ട് കൊണ്ട് പോവുക മാത്രമാണൊ ഇവരുടെ ഉത്തരവാദിത്വം.

രണ്ടു വര്ഷം കഴിഞ്ഞു തങ്ങള്‍ക്കു ഭരണം കിട്ടും എന്നാ ചിന്തയില്‍, ഭരണം കിട്ടുമ്പോള്‍ ഇടാന്‍ നല്ല ട്രൌസര്‍ ഒക്കെ തയ്പ്പിച്ചു കാത്തിരിക്കുക ആണ് വലത്ത് പ്രതിപക്ഷം. അപ്പോള്‍ പിന്നെ തുടങ്ങും ഇടതു പ്രതിപക്ഷത്തിന്റെ പരാക്രമങ്ങള്‍. അവര്‍ കൂടുതലും തെരുവില്‍ ആണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. പൊതുമുതല്‍ നശിപ്പിക്കുക, ആളുകളെ ഖരാവോ ചെയ്യുക, പോലീസിനെ അക്രമിക്കുക്ക തുടങ്ങി പല കലാ പരിപാടികളും കാണാന്‍ നമുക്ക് ഭാഗ്യം ഉണ്ടാവും.


നിയമസഭയില്‍ പ്രതിപക്ഷത്തെ മാത്രം കടിക്കുന്ന വല്ല മൂട്ടകളും ഉണ്ടോ? അതോ അധിക സമയം ഇരിക്കാന്‍ സാധിക്കാത്ത വിധം ഇവരുടെ ഒക്കെ ആസനത്തില്‍ കുരു ഉണ്ടോ?


ഇടത്തും വലതും അല്ലാത്ത ഒരു ഭരണത്തെ പറ്റി ജാതി മത സമവാക്യങ്ങള്‍ മാറ്റി വച്ച് കേരളീയര്‍ ചിന്തിച്ചു തുടങ്ങിയാല്‍ മാത്രമേ ഇവരുടെ 'ടോം ആന്‍ഡ്‌ ജെറി'(എലിയും പൂച്ചയും) കളി അവസാനിക്കു.

3 comments:

Joker said...
on

ivarkkallankil entthan joli, irangopokk mathram aranavo ee irangi pokk nadakkunnath. ennum vivadangal vivadangal ozhinj janangalkk venti onnum cheyyan ivarkk neramilla.

മുക്കുവന്‍ said...
on

അവര്‍ കൂടുതലും തെരുവില്‍ ആണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. പൊതുമുതല്‍ നശിപ്പിക്കുക, ആളുകളെ ഖരാവോ ചെയ്യുക, പോലീസിനെ അക്രമിക്കുക്ക തുടങ്ങി പല കലാ പരിപാടികളും കാണാന്‍ നമുക്ക് ഭാഗ്യം ഉണ്ടാവും...

വലതു പക്ഷവും ഒട്ടും മോശമല്ല.... ആളുകള്‍ കുറവായതുകൊണ്ടില്ല എന്നേ എനിക്ക് പറയാനുള്ളൂ...

ശരിക്കും ഒരു കോളേജ് ലൈഫാണു ഈ നേതാക്കള്‍ക്ക്.. ചുമ്മാ വല്ലതിനും വലിഞ്ഞ് കേറി , സഭ നിര്‍ത്തലാക്കുക!.. കഷ്ടം തന്നെ!

ബിനോയ്//HariNav said...
on

"..നിയമസഭയില്‍ പ്രതിപക്ഷത്തെ മാത്രം കടിക്കുന്ന വല്ല മൂട്ടകളും ഉണ്ടോ?.."
ഹ ഹ ഈ ചോദ്യത്തിന് ഒരു സല്യൂട്ട് :)

Find It